കബീര്‍ ഖാന്റെ പുതിയ ചിത്രമായ 83ല്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ദീപിക പദുക്കോണും രണ്‍വീര്‍ സിങുമാണ്. 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് നേട്ടമാണ് ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്.
ഏറെ നാളുകളായി ചിത്രത്തില്‍ ദീപികയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദീപിക തന്നെ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. കപില്‍ ദേപിന്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.
& on to the next…Thank You @kabirkhankk for this incredible honour! #RomiDev #Day1 @83thefilm @RanveerOfficial pic.twitter.com/yZ13MFpRN1
— Deepika Padukone (@deepikapadukone) June 12, 2019
& on to the next…Thank You @kabirkhankk for this incredible honour! #RomiDev #Day1 @83thefilm @RanveerOfficial pic.twitter.com/ERz7XhLdTX
— Deepika Padukone (@deepikapadukone) June 12, 2019
& on to the next…Thank You @kabirkhankk for this incredible honour! #RomiDev #Day1 @83thefilm @RanveerOfficial pic.twitter.com/lLB8kcmbVy
— Deepika Padukone (@deepikapadukone) June 12, 2019
ചിത്രത്തിന്റ സെറ്റില്‍ ഒരു ബാറ്റ് ഉപയോഗിച്ച് ദീപിക രണ്‍വീറിന്റെ പുറകില്‍ അടിക്കുന്ന ഒരു വീഡിയോ ആണ് രണ്‍വീര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇതാണ് എന്റെ ജീവിതത്തിന്റെ കഥ. സിനിമയിലും ജീവിതത്തിലും ഇങ്ങനെ എന്നാണ് രണ്‍വീര്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
Who better to play My Wifey than My Wifey?! @deepikapadukone plays Romi Dev in @83thefilm !!!
Genius casting courtesy @kabirkhankk #83squad pic.twitter.com/saL8QdmYpE— Ranveer Singh (@RanveerOfficial) June 12, 2019
ദീപികയാണ് ചിത്രത്തില്‍ തന്റെ നായികയായി എത്തുന്നത് എന്ന വാര്‍ത്ത പങ്കുവയ്ക്കുമ്പോള്‍ രണ്‍വീര്‍ കുറിച്ചത് ‘എന്റെ ഭാര്യയുടെ വേഷം ചെയ്യാന്‍ എന്റെ ഭാര്യയെക്കാള്‍ മികച്ച മറ്റാരുണ്ട്?!,’ എന്നായിരുന്നു.
വിവാഹത്തിന് ശേഷം രണ്‍വീറിനൊപ്പമുള്ള ദീപികയുടെ ആദ്യ ചിത്രമാണിത്. നേരത്തേ പത്മാവത്, ബാജിരാവോ മസ്താനി, ഗോലിയോന്‍ കി രാസ്ലീല റാംലീല എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.