/indian-express-malayalam/media/media_files/uploads/2019/09/daughters-day.jpg)
Daughters Day 2019: ഡോട്ടേഴ്സ് ഡേയിൽ (Daughters’ Day) തങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന പ്രിയപ്പെട്ട പെൺമക്കളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ബോളിവുഡ് ദമ്പതികളായ അജയ് ദേവ്ഗൺ- കാജോൾ, തെലുങ്കു താരങ്ങളായ അല്ലു അർജുൻ, മഹേഷ് ബാബു എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പെൺമക്കൾക്കുള്ള ആശംസകളും മക്കളുടെ ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നത്.
"ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന് പെൺമക്കളാണ്. ലോകത്തിലെ എല്ലാ പെൺമക്കൾക്കും ആശംസകൾ," എന്നാണ് അല്ലു അർജുന്റെ ഡോട്ടേഴ്സ് ഡേ ആശംസ. മകൾക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
Just you will always fit in my arms#HappyDaughtersDaypic.twitter.com/NBRhCkBpjU
— Kajol (@itsKajolD) September 22, 2019
Daughters should be celebrated everyday, even more so TODAY.#DaughtersDaypic.twitter.com/P9QGGpWtJn
— Ajay Devgn (@ajaydevgn) September 22, 2019
സെപ്റ്റംബറിലെ നാലാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ ഡോട്ടേഴ്സ് ഡേ ആയി ആഘോഷിക്കുന്നത്. പെൺകുട്ടികൾ ഒരു ബാധ്യതയായി കരുതപ്പെടുന്ന,പെൺ ഭ്രൂണഹത്യ വ്യാപകമാവുന്ന ഇക്കാലത്ത് ഡോട്ടേഴ്സ് ഡേ ആഘോഷങ്ങൾ കൂടുതൽ പ്രസക്തമാവുകയാണ്.
Read more:ലാൽ ജോസ് പങ്കു വച്ച മകളുടെ വിവാഹ വീഡിയോയിലും സ്റ്റാറായി ദിലീപും മകൾ മീനാക്ഷിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.