മകൾ ഐറിൻ മേച്ചേരിയുടെ വിവാഹ വീഡിയോ പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. ഫെയ്സ്ബുക്കിലൂടെയാണ് ലാൽ ജോസ് വീഡിയോ പുറത്തുവിട്ടത്. വിവാഹ ദിനത്തിലെയും റിസപ്ഷനിലെയും മറ്റു ചടങ്ങുകളുടെയും ദൃശ്യങ്ങൾ കോർത്തിണക്കിയുളളതാണ് വീഡിയോ. സെപ്റ്റംബർ എട്ടിന് തിരുവനന്തപുരത്തെ സെന്റ് ജോർജ് കത്തീഡ്രൽ പളളിയിൽ വച്ചായിരുന്നു വിവാഹം.
കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വാ മാത്യുവിന്റെയും വിവാഹനിശ്ചയം. ലാല്‍ ജോസിനും ഭാര്യ ലീനക്കും ഐറിനെ കൂടാതെ കാതറീന് എന്നൊരു മകള്‍ കൂടിയുണ്ട്.
Read Also: ലാൽ ജോസിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ സാരിയിൽ തിളങ്ങി മീനാക്ഷി
വിവാഹ വീഡിയോയിൽ ഏവരുടെയും ശ്രദ്ധേ നേടിയത് ദിലീപും മകൾ മീനാക്ഷിയുമാണ്. വിവാഹ ദിനത്തിലും റിസപ്ഷനിലും പങ്കെടുക്കാൻ മകൾക്കൊപ്പമാണ് ദിലീപ് എത്തിയത്. വിവാഹ റിസപ്ഷനിൽ ബ്ലാക്ക് ഡിസൈനർ സാരിയുടുത്താണ് മീനാക്ഷി എത്തിയത്. സിംപിൾ മേക്കപ്പും സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങളും കൂടിയായപ്പോൾ മീനാക്ഷി കൂടുതൽ സുന്ദരിയായി. മകളുടെ വസ്ത്രത്തിന് യോജിച്ച കറുപ്പ് ഷർട്ടാണ് ദിലീപും തിരഞ്ഞെടുത്തത്.
സിനിമയിൽ സഹസംവിധായകന്മാരായി പ്രവർത്തിക്കുന്ന കാലം മുതലുള്ള പരിചയമാണ് ദിലീപും ലാൽ ജോസും തമ്മിൽ. ഇരുവരും സംവിധായകൻ കമലിന്റെ ചിത്രങ്ങളിൽ സഹസംവിധായകരായി പ്രവർത്തിച്ചിട്ടുള്ളവരാണ്. ദിലീപിനെയും മീനാക്ഷിയേയും കൂടാതെ മേനക, ജഗദീഷ്, ചിപ്പി, രജപുത്ര രഞ്ജിത്ത്, അംബിക, ഔസേപ്പച്ചൻ, പ്രേം പ്രകാശ്, നെടുമുടി, കൊച്ചു പ്രേമൻ, ഷാജി കൈലാസ്, മുരളി ഗോപി, നന്ദു, മധുപാൽ തുടങ്ങി നിരവധിയേറെ പേർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Read Here: ലാൽ ജോസിന്റെ മകളുടെ വിവാഹത്തിനെത്തിയ താരങ്ങൾ; കൂടുതൽ ചിത്രങ്ങൾ