scorecardresearch

Dasara OTT: സൂപ്പർ ഹിറ്റ് ചിത്രം 'ദസറ' ഒടിടിയിലേക്ക്

Dasara OTT: കീർത്തി സുരേഷ് - നാനി ചിത്രം 'ദസറ' ഒടിടിയിലേക്ക്

Dasara OTT: കീർത്തി സുരേഷ് - നാനി ചിത്രം 'ദസറ' ഒടിടിയിലേക്ക്

author-image
Entertainment Desk
New Update
Dasara, Keerthi Suresh, Shine Tom Chacko

Netflix/ Instagram

Dasara OTT: നാനി കേന്ദ്രകഥാപാത്രമായി എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് 'ദസറ.' പിരീഡ് ആക്ഷൻ ഡ്രാം ഴോണറിലൊരുങ്ങിയ തെലുങ്ക് ചിത്രം സംവിധാനം ചെയ്തത് ശ്രീകാന്ത് ഒഡേലയാണ്. കീർത്തി സുരേഷ്, ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി, സമുദിരകനി, സായ്‌കുമാർ, ഷംന കാസിം എന്നിവർ മറ്റു കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാർച്ച് 30 നാണ് തിയേറ്ററുകളിലെത്തിയത്. 65 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം 110 കോടിയോളം കളക്ഷൻ നേടി ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി.

Advertisment

2009 കാലഘട്ടത്തിലെ കഥയാണ് ദസറ പറയുന്നത്. ധരണിയെന്ന പേരായ ചട്ടമ്പിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ധരിണിയായി തിളങ്ങുന്നത് നാനിയാണ്. വെന്നെല എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വീർലാപ്പള്ളി പ്രദേശത്തിന്റെ പശ്ചാത്തലത്തിൽ പറയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിലെ ഗാനങ്ങൾ വളരെ പെട്ടെന്നു തന്നെ ഹിറ്റ് ലിസ്റ്റിലിടം നേടിയിരുന്നു.

നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം. ഏപ്രിൽ 28 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.

Advertisment
Netflix Telugu Keerthy Suresh Shine Tom Chacko OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: