scorecardresearch

ദർബാർ പരാജയം; രജനിയുടെ വീടിനു മുന്നിൽ നിരാഹാരമിരിക്കുമെന്ന് വിതരണക്കാർ

ചെന്നെെയിലുള്ള രജനികാന്തിന്റെ വസതിയിലെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്തുവച്ച് തടഞ്ഞിരുന്നു

ചെന്നെെയിലുള്ള രജനികാന്തിന്റെ വസതിയിലെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്തുവച്ച് തടഞ്ഞിരുന്നു

author-image
Entertainment Desk
New Update
TamilRockers, തമിഴ് റോക്കോഴ്സ്, Darbar full movie, Darbar movie download, Darbar download, tamilrockers movie, Rajanikanth movies online, Rajinikanth Darbar download, Darbar in Tamil Rockers, Darbar release, Darbar Review, Darbar leaked Tamilrockers, Kollywood News, tamil films, tamil rockers Darbar, Rajinikanth, രജനികാന്ത്, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം,​ IE Malayalam, ഐ ഇ മലയാളം

തമിഴ്‌നാട്ടിൽ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. വലിയ ആഘോഷത്തോടെയാണ് ആരാധകർ രജനിയുടെ ഓരോ സിനിമകളെയും വരവേൽക്കുന്നത്. മാത്രമല്ല രജനിയുടെ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ കോടികളുടെ ലാഭം കൊയ്യാറുണ്ട്. എന്നാൽ, ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി തിയറ്ററിലെത്തിയ രജനി ചിത്രം 'ദർബാർ' എല്ലാവരെയും പൂർണമായി നിരാശപ്പെടുത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Advertisment

ബോക്‌സ് ഓഫീസിൽ 'ദർബാർ' നഷ്‌ടമാണെന്നാണ് റിപ്പോർട്ട്. 4,000 ത്തിലേറെ സ്ക്രീനുകളിലാണ് ദർബാർ റിലീസ് ചെയ്‌തത്. ആദ്യ രണ്ട് ദിവസം സിനിമയ്‌ക്ക് വലിയ തിരക്കുണ്ടായിരുന്നു. എന്നാൽ, പിന്നീട് ദർബാറിന് പ്രേക്ഷകർ കുറഞ്ഞു. അതുകൊണ്ട് തന്നെ സിനിമ ബോക്‌സ് ഓഫീസിലും പരാജയമായി. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് രജനികാന്ത് സിനിമയുടെ നഷ്‌ടം നികത്തണമെന്നാണ് വിതരണക്കാരുടെ ആവശ്യം. നഷ്‌ടപരിഹാരം രജനികാന്ത് നൽകണമെന്ന ആവശ്യവുമായി ഏതാനും വിതരണക്കാർ രംഗത്തെത്തിയിട്ടുണ്ട്.

Read Also: രേഷ്മയുടെ ദുശീലം ലോകത്തോട് വിളിച്ച് പറഞ്ഞ് രജിത് കുമാർ

ചെന്നെെയിലുള്ള രജനികാന്തിന്റെ വസതിയിലെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്തുവച്ച് തടഞ്ഞിരുന്നു. ഇത് പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കി. പൊലീസ് തടഞ്ഞ സംഭവത്തിൽ രജനികാന്ത് ഇടപെടണമെന്നാണ് വിതരണക്കാർ ആവശ്യപ്പെട്ടത്. രജനികാന്ത് ഇടപെടാത്ത പക്ഷം നിരാഹാര സമരമിരിക്കുമെന്നും വിതരണക്കാർ പറയുന്നു. ദർബാർ കനത്ത പരാജയമായിരുന്നു എന്നും വിതരണക്കാർ പറയുന്നു. നഷ്‌ടത്തിന്റെ ഒരു വിഹിതം രജനികാന്ത് നൽകണമെന്നാണ് ഇവരുടെ ആവശ്യം.

Read Also: ഞങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു, ഇവിടെ ഒരു പരിചയവും കാണിക്കുന്നില്ല; പ്രദീപിനെതിരെ ദയ

Advertisment

നഗരത്തിലെ ഒരു തിയറ്റർ ഉടമ പറയുന്നത് ഇങ്ങനെ: "പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ദർബാറിന് സാധിച്ചില്ല. ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ രണ്ടു ദിവസം വളരെ നല്ല തിരക്കുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും തിരക്ക് കുറയുകയായിരുന്നു. നേരത്തെ ബാബയ്ക്കും ലിംഗയ്‌ക്കും നഷ്ടം വന്നപ്പോൾ രജനി സർ ഇടപെട്ടിരുന്നു. അദ്ദേഹം നഷ്‌ടപരിഹാരം നൽകിയിരുന്നു. അങ്ങനെയൊരു ഇടപെടൽ ഇപ്പോഴും അദ്ദേഹം നടത്തുമെന്നാണ് തോന്നുന്നത്"

രജനീകാന്തും സംവിധായകൻ എ.ആർ.മുരുകദോസും ആദ്യമായി കൈകോർത്ത സിനിമയാണ് ദർബാർ.

Darbar Movie Rajnikanth Release Review Rating Rajanikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: