Bigg Boss Malayalam 2, Episode 30 Live Updates: പ്രദീപും ദയയും തമ്മിലുള്ള ബന്ധം ചർച്ചയാക്കി ബിഗ് ബോസ്. നോമിനേഷനിൽ പ്രദീപിന്റെ പേരാണ് ദയ അശ്വതി പറഞ്ഞത്. അതിനു തക്കതായ കാരണമുണ്ടെന്നും ദയ പറയുന്നു.
“ബിഗ് ബോസിലേക്ക് വരുമ്പോൾ തന്നെ പ്രദീപിനെ അറിയാം. 25 വയസ് ഉള്ള സമയം തൊട്ടേ പ്രദീപേട്ടനെ അറിയാം. പക്ഷേ, ബിഗ് ബോസിലേക്ക് വന്ന ശേഷം അറിയാത്ത പോലെയാണ് പെരുമാറിയത്. ഞാൻ കോട്ടയത്ത് കംപ്യൂട്ടർ കോഴ്‌സും പെയിന്റിങ്ങും ചെയ്‌തിരുന്ന സമയമാണ്. ചങ്ങനാശേരിയിൽ ഒരു വീട്ടുജോലിയും ചെയ്‌തിരുന്നു. ആ സമയത്താണ് പ്രദീപേട്ടനെ പരിചയപ്പെടുന്നത്. ഒരു വർഷത്തോളം പ്രദീപേട്ടൻ എന്നെ ഫോൺ വിളിക്കുകയും സംസാരിക്കുകയും ചെയ്‌തിരുന്നു. പിന്നീട് എന്നിൽ നിന്ന് അകലുകയായിരുന്നു. ഞാൻ വലിയൊരു നടനാണ് എന്നു പറഞ്ഞാണ് ആ ബന്ധം പ്രദീപേട്ടൻ തള്ളികളഞ്ഞത്” ദയ അശ്വതി പറഞ്ഞു.
ബിഗ് ബോസിൽ എത്തിയ ശേഷം തന്നെ അറിയും എന്ന പരിചയം പോലും പ്രദീപേട്ടൻ കാണിച്ചില്ല. പരിചയം കാണിച്ചില്ലെന്ന് മാത്രമല്ല രണ്ട് ആറ്റംബോംബുകളാണ് ബിഗ് ബോസിൽ എത്തിയിരിക്കുന്നതെന്ന് തന്നെ കുറിച്ച് പറയുകയും ചെയ്‌തു. ഒരു സുഹൃത്ത് എന്ന നിലയിൽ യാതൊരു ക്വാളിറ്റിയുമില്ലാത്ത ആളാണ് പ്രദീപെന്നും ദയ പറഞ്ഞു.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ്’ മുപ്പതു ദിനം കടക്കുമ്പോള്‍
ഫുക്രുവിന് ചെെൽഡിഷ് സ്വഭാവം കൂടുതലാണെന്നും പക്വത കുറവാണെന്നും രേഷ്‌മ പറഞ്ഞു. എന്നാൽ, ഫുക്രു ഇതിനെതിരെ രംഗത്തുവന്നു. ചെെൽഡിഷ് എന്നുള്ളത് തന്റെ ക്യാരക്‌ടറാണെന്നും ഇവിടെ ഗെയിം മാത്രമാണ് നോക്കേണ്ടതെന്നും ഫുക്രു പറഞ്ഞു. സുരക്ഷിതത്വം മാത്രം നോക്കി ഫെയ്‌ക്ക് കളിയാണ് രേഷ്‌മ നടത്തുന്നതെന്ന് ഫുക്രു തിരിച്ചടിച്ചു. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ തനിക്ക് ദേഷ്യം വരുമെന്ന് ഫുക്രു പറഞ്ഞു.
പാഷാണം ഷാജിയുടെ ട്രോൾ അതേ സെൻസിലെടുക്കാൻ അലസാണ്ട്രക്കും സുജോയ്‌ക്കും സാധിച്ചില്ല. ഭക്ഷണം കഴിക്കുന്ന സമയത്താണ് അലസാണ്ട്രയെയും സുജോയെയും കുറിച്ച് പാഷാണം ഷാജി പറഞ്ഞത്. ഇത് ഇരുവർക്കും ഇഷ്‌ടമായില്ല. സുജോ പാഷാണം ഷാജിയോട് ദേഷ്യപ്പെട്ടു.
പുതിയ മത്സരാർത്ഥികൾ
ഞായറാഴ്‌ചയാണ് ബിഗ് ബോസ് വീട്ടിലേക്ക് പുതിയ രണ്ടു മത്സരാർത്ഥികൾ കൂടി എത്തിയത്. ഖത്തറിൽ ജോലി ചെയ്യുന്ന ആർജെ സൂരജാണ് ബിഗ് ബോസ് വീട്ടിലെ പുതിയ അതിഥി. ഖത്തറിൽ റേഡിയോയിൽ ജോലി ചെയ്യുന്ന സൂരജ് ഒരു യാത്രാപ്രേമിയും ബ്ലോഗറുമാണ്. ബിഗ് ബോസ് വീട്ടിൽ പുരുഷന്മാർ കുറവാണെന്ന പരാതി പരിഹരിക്കാൻ ഒരാൾ എത്തുന്നു എന്ന മുഖവുരയോടെയാണ് സൂരജിനെ മോഹൻലാൽ പരിചയപ്പെടുത്തിയത്.
തൊട്ടുപിറകെ മറ്റൊരു മത്സരാർത്ഥിയെ കൂടി മോഹൻലാൽ പരിചയപ്പെടുത്തി. മിസ്റ്റർ കേരള റണ്ണർ അപ്പും കോട്ടയം സ്വദേശിയും അഭിനയമോഹിയുമാണ് പവൻ ജിനോ തോമസ്. മത്സരാർത്ഥികളായ സൂരജും പവൻ ജിനോ തോമസും ബിഗ് ബോസ് ഹൗസിലെ വീട്ടിലെ അംഗങ്ങളുമായി തങ്ങളുടെ ജീവിതകഥ പങ്കുവച്ചു. എട്ട് പുരുഷന്മാരും എട്ട് സ്ത്രീകളുമടക്കം 16 മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ഉള്ളത്.
പുതിയ മത്സരാർത്ഥികളെ കുറിച്ച് തനിക്ക് തോന്നിയ ചിന്തകൾ എലീന ഫുക്രുവുമായി സംസാരിക്കുകയാണ്. പവൻ പാവം ടൈപ്പാണ് എന്നാണ് അലീനയുടെ വിലയിരുത്തൽ. സൂരജ് ഇന്റിലജന്റ് ആയൊരു വ്യക്തിയാണെന്നും അലീന പറയുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ കൂടുതൽ റേഷൻ തരണം എന്നാണ് ബിഗ് ബോസിനോടുള്ള ഫുക്രുവിന്റെ അപേക്ഷ, അല്ലെങ്കിൽ ഇവിടെ പ്രശ്നമാകാൻ സാധ്യതയുണ്ടെന്നും ഫുക്രു അലീനയോട് പറയുന്നു. കാര്യങ്ങൾ നേരിട്ട് എങ്ങനെ പറയണം എന്ന് അറിയാവുന്ന ആളാണ് പവൻ എന്നാണ് രഘുവിന്റെ വിലയിരുത്തൽ.