/indian-express-malayalam/media/media_files/uploads/2020/09/Anaswara-Rajan.jpg)
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രശസ്തതയായ നടി അനശ്വര രാജന് നേരെ സൈബർ ആക്രമണം. ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. 'പതിനെട്ട് വയസാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ' എന്നെല്ലാം പറഞ്ഞുകൊണ്ടാണ് സൈബർ ആക്രമണം.
Read More: മിയ, മുഴുമൈ നിലാ; വിവാഹ വേഷത്തിൽ അതിസുന്ദരിയായി താരം- ചിത്രങ്ങൾ
അതേസമയം അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ആ പെൺകുട്ടി അവർക്കിഷ്ടമുള്ളതിട്ടാൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നു നിരവധി പേർ ചോദിക്കുന്നുണ്ട്.
Read More: ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് ആശങ്ക വേണ്ട; സൈബർ 'ആങ്ങളമാരോട്' അനശ്വര
View this post on InstagramX O X O @ranjitbhaskr Bow from @littlefairy_bows
A post shared by ANUTTY (@anaswara.rajan) on
View this post on InstagramA post shared by ANUTTY (@anaswara.rajan) on
’18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ’ ‘ഇത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ല’, ‘അടുത്തത് എന്ത് വസ്ത്രമാണ്..’ ഇങ്ങനെ പോകുന്ന കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് സോഷ്യൽ മീഡിയ ആങ്ങളമാരെ ചൊടിപ്പിച്ചത്.
View this post on InstagramCheers to 18 ..... Finally legal to do all the things I've been doing since I was 15 @ranjitbhaskr
A post shared by ANUTTY (@anaswara.rajan) on
നേരത്തേ ദാവണിയിലും പട്ടുപാവാടയിലുമുളള അനശ്വരയുടെ ഫോട്ടോഷൂട്ടിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയായിരുന്നു. നടിമാരായ സാനിയ ഇയ്യപ്പൻ, മീര നന്ദൻ, ദുർ​ഗ കൃഷ്ണ, എസ്തർ എന്നിവർക്കും സമാന രീതിയിൽ വേഷത്തിന്റെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.