scorecardresearch

നിത്യഹരിത നായകന്; മോഹൻലാലിന് പിറന്നാൾ ആശംസയുമായി യുവരാജ് സിങ്

ട്വിറ്ററിലൂടെയാണ് യുവരാജ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്.

ട്വിറ്ററിലൂടെയാണ് യുവരാജ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്.

author-image
Entertainment Desk
New Update
Yuvraj, Mohanlal

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ 62-ാം പിറന്നാളാണ് ഇന്ന്. മലയാള സിനിമാലോകവും ആരാധകരും ആഘോഷമാക്കുകയാണ് പ്രിയതാരത്തിന്റെ പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് മോഹൻലാലിന് ആശംസകൾ നേരുന്നത് അതിനിടയിൽ മലയാളത്തിന്റെ നടനവിസ്മയത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം യുവരാജ് സിങ്ങും.

Advertisment

ട്വിറ്ററിലൂടെയാണ് യുവരാജ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്. "നിത്യഹരിത സൂപ്പർ താരത്തിന് ജന്മദിനാശംസകൾ നേരുന്നു. സാർ ഇത് നിങ്ങൾക്ക് അനുഗ്രഹീതവും ആരോഗ്യകരവുമായ ഒരു വർഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ" എന്നാണ് യുവരാജ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം താരം പ്രിയനടന് ആശംസകൾ നേർന്നതിന്റെ ആകാംക്ഷയിലാണ് ആരാധകരും. പോസ്റ്റിനടിയിൽ കമന്റുകളിട്ടും സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്തും ആഘോഷിക്കുകയാണ് മോഹൻലാൽ ആരാധകർ.

Advertisment

Also Read: Happy Birthday Mohanlal: ലാലിന് ആശംസകളുമായി ഇച്ചാക്ക; ഒപ്പം മറ്റുതാരങ്ങളും

Mohanlal Yuvraj Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: