scorecardresearch

'കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകം'; സുധ ചന്ദ്രന്റെ പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി സിഐഎസ്എഫ്

വ്യാഴാഴ്ചയായിരുന്നു വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് സുധ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വച്ചത്

വ്യാഴാഴ്ചയായിരുന്നു വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് സുധ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വച്ചത്

author-image
Entertainment Desk
New Update
Sudha Chandran, CISF

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ പരിശോധനക്കായി തന്റെ കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നതില്‍ നര്‍ത്തകിയും മലയാളിയുമായ സുധ ചന്ദ്രന്‍ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവത്തില്‍ ക്ഷമാപണവുമായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്). കൃത്രിമ കാല്‍ നീക്കം ചെയ്യാൻ വനിതാ ഉദ്യോഗസ്ഥർ സുധ ചന്ദ്രനോട് ആവശ്യപ്പെട്ടത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും സിഐഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തായിരുന്നു സുധ ഇന്‍സ്റ്റഗ്രാമില്‍ പ്രതിഷേധ വീഡിയോ പോസ്റ്റ് ചെയ്തത്. സുധ ചന്ദ്രന് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ച്, അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ സുരക്ഷാ പരിശോധനകൾക്കായി പ്രോസ്തെറ്റിക്സ് നീക്കം ചെയ്യാവൂ എന്നും സിഐഎസ്എഫിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

"എന്തുകൊണ്ടാണ് ബന്ധപ്പെട്ട വനിതാ ഉദ്യോഗസ്ഥർ സുധാ ചന്ദ്രനോട് കൃത്രിമക്കാല്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് എന്ന് ഞങ്ങൾ പരിശോധിക്കും. യാത്രക്കാർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാൻ പ്രോട്ടോക്കോളുകളെപ്പറ്റി ഞങ്ങളുടെ എല്ലാ ജീവനക്കാരെയും വീണ്ടും ബോധവൽക്കരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു," സിഐഎസ്എഫിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വ്യാഴാഴ്ചയായിരുന്നു വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് സുധ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കു വച്ചത്. "ഔദ്യോഗികമായ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണ്. തന്റെ അവസ്ഥയ്ക്ക് മാന്യമായ പരിഗണന ലഭിക്കുന്നില്ല. തന്നെപ്പോലുള്ള മുതിർന്ന പൗരന്മാർക്ക് ഇത്തരം പരിശോധനകൾ ഒഴിവാക്കുന്നതിനായി പ്രത്യേക കാർ‌ഡ് നല്‍കണം," സുധ ചന്ദ്രന്‍ ആവശ്യപ്പെട്ടു.

Advertisment

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാറപകടത്തില്‍ സുധ ചന്ദ്രന് തന്റെ കാല്‍ നഷ്ടമായത്. എന്നാല്‍ കൃത്രിമക്കാലുമായി സുധ ചന്ദ്രന്‍ സിനിമയിലും നൃത്തവേദികളിലും സജീവമായി. നിരവധി ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Also Read: ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ചോദ്യം ചെയ്യലിനായി അനന്യ പാണ്ഡെ എന്‍സിബി ഓഫീസില്‍

Actress Cisf Dance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: