/indian-express-malayalam/media/media_files/uploads/2019/03/Lucifer.jpg)
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് എതിരെ പ്രതിഷേധവുമായി കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്റ്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം എന്നാണ് ഇവരുടെ ആരോപണം
Read More: കോളിവുഡിന് പേട്ടയെങ്കിൽ മോളിവുഡിന് ലൂസിഫർ; ഇതൊരു പക്കാ ഫാൻബോയി ചിത്രം
'ജീവിതമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങള്‍ നല്‍കുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്.ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത് ,അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും' അവര്‍ പറയുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു ആരോപണം.ചിത്രം ക്രിസ്ത്യാനിറ്റിയെ അപമാനിക്കുന്നതാണെന്നും ഇവര്‍ പറയുന്നു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ് എന്നും ഇവര്‍ പറയുന്നു.
Also Read: Lucifer Movie Review: ചെകുത്താനും മാലാഖയും ഒരാളില്‍: 'ലൂസിഫറി'ലെ ലാലിസം
അതേസമയം, ലൂസിഫര്‍ മികച്ച പ്രതികരണങ്ങളുമായി ആദ്യ ദിവസം പിന്നിടുകയാണ്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്ന ഒരു മാസ് മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലാണ് ലൂസിഫര്‍ സ്വീകരിക്കപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us