scorecardresearch

'ഉടലാഴ'വും 'ചോല'യും ഡിസംബർ ആറിന് തിയേറ്ററുകളിലേക്ക്

ചലച്ചിത്രമേളകളിൽ തിളങ്ങിയതിനു ശേഷമാണ് 'ചോല'യും 'ഉടലാഴ' വും തിയേറ്ററുകളിലേക്ക് എത്തുന്നത്

ചലച്ചിത്രമേളകളിൽ തിളങ്ങിയതിനു ശേഷമാണ് 'ചോല'യും 'ഉടലാഴ' വും തിയേറ്ററുകളിലേക്ക് എത്തുന്നത്

author-image
Entertainment Desk
New Update
udalaazham, udalaazham release, Chola film, ചോല സിനിമ, Chola release, unnikrishnan avala, mani tribal actor, anumol, ഉടലാഴം, ഉണ്ണികൃഷ്ണന്‍ ആവള, മണി ആദിവാസി നടന്‍, അനുമോള്‍, കേരള ചലച്ചിത്ര മേള, കേരള ഫിലിം ഫെസ്റ്റിവല്‍, Kerala Film Festival, കേരള രാജ്യാന്തര ചലച്ചിത്ര മേള, International Film Festival of Kerala, ഡെലിഗേറ്റ് പാസ്, Delegate Pass, ഐ എഫ് എഫ് കെ സിനിമ, IFFK Films, Joju George, ജോജു ജോർജ്, Nimisha Sajayan, നിമിഷ സജയൻ, Sanalkumar Sasidharan, സനൽ കുമാർ ശശിധരൻ, , Venice Film Festival 2019, വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേള, Joju George photos, Nimisha Sajayan photos, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത 'ചോല', ഉണ്ണികൃഷ്ണൻ ആവളയുടെ 'ഉടലാഴം' എന്നീ ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. മുംബൈ മാമി ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറായി പ്രദർശിപ്പിക്കപ്പെട്ട 'ഉടലാഴം' 2018 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മലയാള സിനിമ ഇന്ന്’ എന്ന കാറ്റഗറിയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisment

കഴിഞ്ഞ വർഷം മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നിമിഷ സജയന് നേടി കൊടുത്ത ചിത്രമാണ് 'ചോല'. മികച്ച സ്വഭാവനടനുള്ള പുരസ്കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചതും ‘ജോസഫി’നൊപ്പം തന്നെ ‘ചോല’യിലെ കൂടെ അഭിനയം കണക്കിലെടുത്തായിരുന്നു. ‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം സനൽകുമാർ ശശിധരനെയും തേടിയെത്തിയിരുന്നു. ഒപ്പം ‘ചോല’യിലെ ശബ്ദം ഡിസൈൻ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരന് ലഭിച്ചു.

ഉടലാഴം

ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി, ഡോ.സജീഷ് എം എന്നിവർ ചേർന്നാണ് 'ഉടലാഴം' നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ ആവളയാണ്. എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജിപാലും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിർവ്വഹിച്ചു.

Read more: മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍

മോഹൻലാലിന്റെ 'ഫോട്ടോഗ്രാഫർ' എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മണിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. 'ഗുളികൻ’ എന്ന ആദിവാസി ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ‘ഉടലാഴം’. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികൻ’, വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്.

Advertisment

രമ്യ വൽസലയും അനുമോളുമാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളം, പണിയ ഭാഷകള്‍ ഉപോഗിച്ചിട്ടുള്ള ചിത്രത്തില്‍ അബു വലയംകുളം, രാജീവ്‌ വേലൂര്‍, ജോയ് മാത്യു, വെട്ടിലക്കൊള്ളി മതി, നിലമ്പൂര്‍ ആയിഷ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Read More:‘ഞാൻ’ എന്നത് ശരീരം മാത്രമാണോ?: ‘ഉടലാഴം’ സംവിധായകന്‍ സംസാരിക്കുന്നു

ചോല

നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവർക്കൊപ്പം പുതുമുഖതാരമായ അഖിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ചോല '. ചിത്രത്തിൽ രണ്ടുമൂന്നു ഗെറ്റപ്പുകളിലാണ് നിമിഷ എത്തുന്നത്. ജാനു എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ്ജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാളചലച്ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് സെപ്റ്റംബറിൽ വെനീസ് ചലച്ചിത്ര മേളയിൽ നടന്നത്. ലോകസിനിമയിലെ പുതിയ ട്രെൻഡുകളെ പരിചയപ്പെടുത്തുന്ന മത്സരവിഭാഗമായ 'ഒറിസോണ്ടി' വിഭാഗത്തിലാണ് ‘ചോല’ പ്രദർശിപ്പിച്ചത്.

Read more: വെനീസിലെ റെഡ് കാർപ്പറ്റിൽ മുണ്ടുടുത്ത് ജോജു

New Release Joju George Nimisha Sajayan Sanalkumar Sasidharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: