scorecardresearch

ചിത്രാജീ, നിങ്ങൾ ഒരു റോക്ക്സ്റ്റാർ; എ ആർ റഹ്മാന്റെ പ്രശംസ

'മേരി പുകാര്‍ സുനോ' തനിക്കും വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്ന് കെ എസ് ചിത്ര

'മേരി പുകാര്‍ സുനോ' തനിക്കും വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്ന് കെ എസ് ചിത്ര

author-image
Entertainment Desk
New Update
K S Chithra, A R Rahman, A R Rahman Gulzar, Meri Pukaar Suno album, കെ എസ് ചിത്ര, എ ആർ റഹ്മാൻ

എ.ആര്‍ റഹ്‌മാനും ഗുല്‍സാറും ഒരുമിക്കുമ്പോൾ സംഗീതപ്രേമികൾക്ക് അത് പാട്ടിന്റെ പൂക്കാലമാണ്. റഹ്മാൻ- ഗുൽസാർ കൂട്ടുക്കെട്ടിന്റെ 'മേരി പുകാര്‍ സുനോ' എന്ന ആൽബം കഴിഞ്ഞ ദിവസമാണ് റിലീസായത്.

Advertisment

കെട്ടക്കാലത്തും പ്രത്യാശയുടെ തിരി താഴാതെ ഉയർത്തിപ്പിടിക്കുകയാണ് ഈ ഗാനം. സംഗീതലോകത്തെ ഇതിഹാസങ്ങൾ സംഗമിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അല്‍ക യാഗ്നിക്, ശ്രേയ ഘോഷാല്‍, കെ.എസ് ചിത്ര, സാധന സര്‍ഗം, ശാഷാ തിരുപ്പതി, അര്‍മാന്‍ മാലിക്, അസീസ് കൗര്‍ എന്നിവർ ചേർന്നാണ്.

'മേരി പുകാര്‍ സുനോ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ഓൺലൈൻ സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിങ്ങൾ ഒരു റോക്ക്സ്റ്റാർ ആണ് ചിത്രാജീ എന്നാണ് റഹ്മാൻ വിശേഷിപ്പിക്കുന്നു. വളരെ വിനയമുള്ള, റോക്ക് സ്റ്റാറായ വ്യക്തിയാണ് താങ്കളെന്നും നിങ്ങൾ ജീവിതത്തിൽ നേടിയതൊക്കെ എന്നെ അത്ഭുതപ്പെടുത്തുവെന്നും റഹ്മാൻ പറയുന്നു. എത്രയോ ഭാഷകളിലായി ക്ലാസിക്കൽ- ഫോക്ക്- സിനിമാഗാനങ്ങൾ എന്നിങ്ങനെ പതിനായിരകണക്കിനു പാട്ടുകൾ പാടിയ ചിത്രയോടുള്ള ആദരവ് റഹ്മാന്റെ വാക്കുകളിൽ വ്യക്തം.

Advertisment

'മേരി പുകാര്‍ സുനോ' തനിക്കും വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്നും പതിവിനു വിപരീതമായി ഇത്തവണ സ്വന്തം സ്റ്റുഡിയോയിലാണ് റെക്കോർഡിംഗ് നടന്നതെന്നും ചിത്ര പറയുന്നു. നിങ്ങളുടെ പാട്ട് നിങ്ങൾ സ്വയം റെക്കോർഡ് ചെയ്തോ എന്നായിരുന്നു ചിരിയോടെ റഹ്മാന്റെ മറുചോദ്യം. എന്നാൽ ടെക്നിക്കൽ കാര്യങ്ങളിൽ തനിക്ക് അത്ര അറിവില്ലെന്നും മറ്റൊരാളുടെ സഹായത്തോടെയാണ് റെക്കോർഡിംഗ് പൂർത്തിയാക്കിയതെന്നും ചിത്ര വ്യക്തമാക്കി.

അസീസ് കൗർ, സാധന സർഗം, ശാഷാ തിരുപ്പതി, അർമാൻ മാലിക് തുടങ്ങിയ ഗായകരും ഈ സംഭാഷണത്തിൽ പങ്കെടുത്തു.

Read more: പുതിയ തലമുറയിലെ പാട്ടുകാർ ചിത്രാജിയെ അനുകരിക്കാൻ ശ്രമിക്കുന്നു: എ.ആർ.റഹ്മാൻ

K S Chithra A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: