/indian-express-malayalam/media/media_files/uploads/2022/10/Chiranjeevi.png)
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'ലൂസിഫര്‍'.ചിത്രത്തിന്റെ തെലുങ്കു റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. ചിരഞ്ജിവിയാണ് സ്റ്റീഫന്‍ നെടുമ്പിളളിയായി സ്‌ക്രീനില്‍ എത്തുന്നത്. ' ഗോഡ്ഫാദര്‍' എന്നു പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലിനെയും ചിരഞ്ജീവിയെയും താരതമ്യപ്പെടുത്തി ട്രോളുകളും പുറത്തിറങ്ങിയിരുന്നു.
Chiru on #GodFather : “I was not completely satisfied with #Lucifer, we have upgraded it and made it highly engaging without any dull moments. This will definitely satisfy you all!” pic.twitter.com/MhIhqBGr1F
— AndhraBoxOffice.Com (@AndhraBoxOffice) October 4, 2022
ഗോഡ്ഫാദറിന്റെ പ്രചരണത്തിനിടയില്‍ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനം നേരിടുന്നത്. ' ലൂസിഫറിന്റെ കഥയില്‍ ഞാന്‍ തൃപ്തനല്ലായിരുന്നു. തെലുങ്കു പ്രേക്ഷകരെ അതു നല്ലരീതിയില്‍ ബോറടിപ്പിക്കും. അതുകൊണ്ടു ഞങ്ങള്‍ കഥ കുറച്ചു കൂടി മികച്ചതാക്കിയിട്ടുണ്ട്. ഒരു ശതമാനം പോലും നിങ്ങളെ ഈ സിനിമ ബോറടിപ്പിക്കില്ല' ചിരഞ്ജീവി പറഞ്ഞു. വലിയ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ആരാധകര്‍ ഉയര്‍ത്തുന്നത്.
#GodFather : Uproar about this clip from Lalettan fans is totally unnecessary. Chiru was talking about the original suiting his image and the changes that were needed to make it work in Telugu. By no means it was disrespecting #Lucifer. Hard to put everything in 280 characters. https://t.co/trC4mYrJro
— AndhraBoxOffice.Com (@AndhraBoxOffice) October 4, 2022
മോഹന്‍ രാജയാണ് ചിത്രത്തിന്റെ സംവിധായകന്‍. രാം ചരണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 5 നു ചിത്രം തീയറ്ററുകളിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.