scorecardresearch

ഒരുപാട് പേരെ വിഷമത്തിലാക്കി; അർബുദ ബാധിതനെന്ന വാർത്തകൾ തള്ളി ചിരഞ്ജീവി

തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്ന് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി

തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്ന് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി

author-image
Entertainment Desk
New Update
Chiranjeevi, Chiranjeevi latest, Telugu Actor

Source/ Social Media

തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി അർബുദ ബാധിതനാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ ആരാധകർ പരിഭ്രാന്തിയിലായി. ഒരു കാൻസർ സെൻറ്ററിലെ ചടങ്ങിനിടയിൽ ആളുകൾക്ക് ഇതിനെക്കുറിച്ചുള്ള അവബോധം നൽകണമെന്ന് ചിരഞ്ജീവി പറഞ്ഞിരുന്നു. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നും ഒരിക്കൽ നോൺ കാൻസറസ് പോളിപ്സ് ടെസ്റ്റിനിടയിൽ കണ്ടെത്തിയെന്നും അതു കൃത്യമായ നീക്കം ചെയ്തെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

Advertisment

വ്യാജ വാർത്ത എങ്ങനെ തന്റെ പ്രിയപ്പെട്ടവരെ ബാധിച്ചെന്ന് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ചിരഞ്ജീവി. പലരുടെയും മനസ്സിന് വിഷമമുണ്ടാക്കിയെന്നും താരം പറയുന്നു.

Advertisment

"കാൻസർ സെന്ററിന്റെ ഉദ്ഘാടന സമയത്ത് അർബുദത്തെ കുറിച്ച് കൃത്യമായ അവബോധം നൽകണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇടയ്ക്ക് ചില ടെസ്റ്റുകൾ നടത്തുന്നതിലൂടെ കാൻസർ തടയാമെന്നും പറഞ്ഞു. ഞാൻ അതുകൊണ്ട് കോളാൺ സ്കോപ് ടെസ്റ്റ് ചെയ്തു. നോൺ കാൻസറസ് പോളിപ്സ് കണ്ടെത്തുകയും അതു നീക്കം ചെയ്യുകയുമുണ്ടായി. ടെസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അതു കാൻസറായി മാറിയേനെ എന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ടാണ് എല്ലാവരും ടെസ്റ്റ് ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് ഞാൻ വിശദീകരിച്ചത്," ചിരഞ്ജീലി തെലുങ്ക് ഭാഷയിൽ കുറിച്ചു.

ആരോഗ്യത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങളെ പറ്റിയും ചിരഞ്ജീവി പറയുന്നുണ്ട്. "ചില മാധ്യമങ്ങൾ ഞാൻ പറഞ്ഞത് മനസ്സിലാകാതെ എനിക്ക് കാൻസറായിരുന്നെന്നും, ചികിത്സയിലൂടെ അത് മാറിയെന്നുമുള്ള ലേഖനങ്ങൾ എഴുതി. ഇതു പലരിലും ആശയകുഴപ്പമുണ്ടാക്കി. ഒരുപാട് പ്രിയപ്പെട്ടവർ എന്റെ ആരോഗ്യ വിവരങ്ങൾ തിരക്കി സന്ദേശങ്ങൾ അയച്ചു. ഇത് അവർക്കെല്ലാം വേണ്ടിയുള്ള വിശദീകരണമാണ്. മാത്രമല്ല മാധ്യമങ്ങളോടുള്ള അപ്പീലും കൂടിയാണിത്. വിഷയത്തെ കുറിച്ച് അറിയില്ലെങ്കിൽ എഴുതാതിരിക്കുക. കാരണം ഇത് ഒരുപാട് ആളുകളെ ഭയപ്പെടുത്തുകയും വിഷമത്തിലാക്കുകയും ചെയ്യും."

താരത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരും പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. അതൊരു നല്ല മുന്നറിയിപ്പായിരുന്നു സർ നിങ്ങൾ അത് തുറന്നു പറഞ്ഞതിൽ സന്തോഷം ഇത് ഒരുപാട് ആളുകളിലേക്ക് എത്തട്ടെ, ദൈവത്തിന് നന്ദി ഞങ്ങൾ പെട്ടെന്ന് പേടിച്ചു പോയി തുടങ്ങിയവയാണ് കമന്റുകൾ.

Telugu Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: