scorecardresearch
Latest News

താരകുടുംബത്തിലെ സൂപ്പർസ്റ്റാർ; ആളെ മനസ്സിലായോ?

തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ അഭിനോതാവായിട്ടാണ് ഈ താരത്തെ വിശേഷിപ്പിക്കുന്നത്.

താരകുടുംബത്തിലെ സൂപ്പർസ്റ്റാർ; ആളെ മനസ്സിലായോ?

നടൻ, നിർമ്മാതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരം. തെലുങ്ക് സിനിമാലോകത്തെ സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ ചെറുപ്പകാലത്തുളള ചിത്രമാണിത്. ‘പുനധിരല്ലു’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി തൻെറ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നൂറ്റമ്പതോളം ചിത്രങ്ങളിൽ വിവിധ കഥാപാത്രങ്ങൾക്കു ചിരഞ്ജീവി ജീവൻ നൽകി. തെലുങ്കിൽ മാത്രമല്ല ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിരഞ്ജീവി തൻെറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമാ മേഖലയിൽ ആരാധകർക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അഭിനോതാവായിട്ടാണ് ചിരഞ്ജീവിയെ വിശേഷിപ്പിക്കുന്നത്.

രഘുപതി വെങ്കയ്യ അവാർഡ്, നന്ദി അവാർഡ്, ഫിലിം ഫെയർ അവാർഡ് തുടങ്ങി അനവധി അംഗീകാരങ്ങളും ചിരഞ്ജീവിയെ തേടിയെത്തിയിട്ടുണ്ട്. 2006 ൽ കേന്ദ്ര സർക്കാർ രാജ്യത്തെ മൂന്നാമത്തെ പരമോന്നത പുരസ്കാരമായ പത്മഭൂഷൻ നൽകി ആദരിച്ചു. 2012-2014 കാലഘട്ടത്തിൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രിയായും ചിരഞ്ജീവി പ്രവർത്തിച്ചിട്ടുണ്ട്.

1980 ലാണ് ചിരഞ്ജീവി സുരേഖയെ വിവാഹം ചെയ്തത്. ഇവർക്കു മൂന്നു മക്കളാണുളളത്. അതിലൊരാളാണ് തെലുങ്ക് സിനിമയിലെ യങ്ങ് സൂപ്പർ സ്റ്റാറായ രാം ചരൺ. സിനിമയിൽ മാത്രമല്ല ടെവിഷനിലും ചിരഞ്ജീവി തൻെറ നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ ഷോയുടെ തെലുങ്ക് പതിപ്പിൽ അവതാരകനായാണ് ചിരഞ്ജീവി എത്തിയത്. പൃഥ്വിരാജിൻെറ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫറിൻെറ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിലാണ് ചിരഞ്ജീവി അവസാനമായി അഭിനയിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Telugu actor childhood photo throwback