/indian-express-malayalam/media/media_files/uploads/2019/11/childrens-day-special.jpg)
സ്വാതന്ത്രാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ഓര്‍മ്മകളിൽ വീണ്ടുമൊരു ശിശുദിനം ആഘോഷിക്കുകയാണ് ഇന്ന്. ശിശുദിനത്തിൽ തങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരങ്ങൾ. നടിമാരായ നവ്യ നായർ, പൂർണിമ ഇന്ദ്രജിത്ത്, നടന്മാരായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
"വലുതാകുമ്പോൾ ആരാവണം എന്നതിന് ഒരുത്തരം കണ്ടെത്താൻ കുറേ കഷ്ടപ്പെട്ടു. ഇപ്പോൾ വളർന്നപ്പോൾ, എനിക്കതിനു ഉത്തരം കിട്ടി. എനിക്ക് വീണ്ടുമൊരു കുഞ്ഞാവണം, ശിശുദിനാശംസകൾ," എന്നാണ് നവ്യനായരുടെ ശിശുദിന ആശംസാ പോസ്റ്റ്.
സാരിയുടുത്ത കുഞ്ഞുസുന്ദരിയെ ആണ് പൂർണിമ പങ്കുവച്ച ചിത്രത്തിൽ കാണാൻ സാധിക്കുക. ഇന്ദ്രജിത്തിന്റെ കുട്ടിക്കാലചിത്രവും പൂർണിമ പങ്കുവച്ചിട്ടുണ്ട്.
View this post on InstagramSome 1000 years ago !!! #throwbackthursday Pic by ACHAN Wardrobe,Jewellery&Styling by AMMA
A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
തന്റെ കുട്ടിക്കാലചിത്രത്തിനൊപ്പം പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ചിത്രവും കൂടി പങ്കുവയ്ക്കുന്നുണ്ട് കുഞ്ചാക്കോ ബോബൻ.
Read more: ഇവനാണ് ഞങ്ങ പറഞ്ഞ നടൻ! വെല്ലുവിളിയുമായി താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.