/indian-express-malayalam/media/media_files/uploads/2020/05/childhood-photo-of-malayalam-actress-373161.jpg)
താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ ആരാധകർക്ക് എന്നും കൗതുകമാണ്. നടി ശോഭന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് കസിൻസിനും കൂട്ടുകാർക്കും ഒപ്പമിരിക്കുന്ന ഒരു ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ നിന്ന് തന്നെ കണ്ടെത്താമോ എന്ന് ആരാധകരോട് താരം ചോദിക്കുന്നുമുണ്ട്. ചിത്രത്തിൽ നിന്നും താരത്തെ പെട്ടെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ല.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഓർമകളിൽ നിന്നും മറ്റൊരു ചിത്രംകൂടി ശോഭന ആരാധകർക്കായി പങ്കുവച്ചിരുന്നു. സംവിധായകൻ ഭരതനും ശോഭനയുടെ അച്ഛനും ഒപ്പമുള്ള ചിത്രമായിരുന്നു അത്. “എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനും അച്ഛനുമൊപ്പം,” എന്നാണ് ചിത്രത്തിന് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘ചിലമ്പി’ന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ‘ചിലമ്പ്’, ‘ഇത്തിരി പൂവെ ചുവന്നപൂവെ’ തുടങ്ങിയ ഭരതൻ ചിത്രങ്ങളിൽ ശോഭനയായിരുന്നു നായിക.
View this post on InstagramWith favourite director Bharatan sir and achchan
A post shared by Shobana Chandrakumar (@shobana_danseuse) on
മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. ഇപ്പോഴും മലയാളസിനിമയിൽ നീണ്ട ഇടവേളകൾക്കു ശേഷം ശോഭന എത്തുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തന്നെ അതിനുദാഹരണം. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒരു ഘടകം. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി. ലോക്ക്‌ഡൗൺ കാലത്തും നൃത്തപരിശീലനവുമായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ നൃത്ത വീഡിയോകളും മറ്റും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
Read more: ഞാന്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രം: ശോഭന പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us