/indian-express-malayalam/media/media_files/uploads/2021/04/kunchacko-fb.jpg)
നടൻ കുഞ്ചാക്കോ ബോബൻെറ മുത്തശ്ശി അന്തരിച്ചു. ചാക്കോച്ചൻ തന്നെയാണ് തൻെറ സോഷ്യൽ മീഡിയയിലൂടെ ദുഖവാർത്ത പങ്കുവച്ചത്. വലിയവീട്ടിൽ കുടുംബാംഗമായ കുഞ്ഞമ്മ തോമസിൻെറ സംസ്കാരം ഇന്നു വൈകീട്ട് 3 നു മാവേലിക്കര സെയ്ൻറ് തോമസ് പളളിയിൽ വച്ച് നടക്കും. താരങ്ങളായ രമേഷ് പിഷാരടി, ഷാൻ റഹ്മാൻ, അപർണ, നവ്യ നായർ തുടങ്ങിയവർ പോസ്റ്റിനു താഴെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
"നാലു തലമുറകളെ കാണാൻ ഭാഗ്യം ലഭിച്ച അമ്മച്ചിയ്ക്കു പ്രണാമം" എന്നാണ് ചാക്കോച്ചൻ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. 109 വയസ്സായിരുന്നു. ചാക്കോച്ചൻെറ ഭാര്യ പ്രിയയെയും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്.
ഫെലിനി ടി പിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'ഒറ്റ്' ആണ് ചാക്കോച്ചൻെറ അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം. 'എന്താടാ സജി', 'ചാവേ'ർ തുടങ്ങിവയാണ് ചാക്കോച്ചൻെറ ഏറ്റവും പുതിയ ചിത്രങ്ങൾ.കഴിഞ്ഞ ദിവസം ചാക്കോച്ചൻ വ്യത്യസ്തമായ കഥപാത്രത്തെ അവതരിപ്പിച്ച 'ന്നാ താൻ കേസ് കൊട്' ചിത്രത്തിൻെറ വിജയാഘോഷ പരിപാടികൾ നടന്നിരുന്നു. ഭാര്യ പ്രിയയ്ക്കും അമ്മ മോളിയ്ക്കുമൊപ്പമാണ് ചാക്കോച്ചൻ ആഘോഷത്തിന് എത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.