scorecardresearch

ഇന്ന് ചെറിയ പെരുന്നാൾ; ഈദ് മുബാറക്ക് ആശംസകളുമായി താരങ്ങൾ

ആരാധകർക്ക് ഈദ് ആശംസകളുമായി താരങ്ങൾ

ആരാധകർക്ക് ഈദ് ആശംസകളുമായി താരങ്ങൾ

author-image
Entertainment Desk
New Update
Bhavana, Eid wishes, Nadiya Moidu

Source/Instagram

വ്രത ശുദ്ധിയുടെ നിറവില്‍ ഇസ്‌ലാം മത വിശ്വാസികള്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ചെറിയ പെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഈദ് നമസ്‌കാരവും നടന്നു.

Advertisment

അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള മുപ്പതുദിവസത്തെ വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍. റമദാനില്‍ കൈവരിച്ച ആത്മീയവിശുദ്ധിയുമായാണ് ഒരോ വിശ്വാസിയും ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ബന്ധുവീടുകളിലെ സന്ദര്‍ശനം,പരസ്പരം ആശ്ലേഷിച്ച്, സ്‌നേഹം പങ്കിട്ട് പുതു വസ്തത്രങ്ങള്‍ ധരിച്ചാണ് വിശ്വാസികള്‍ പെരുന്നാളാഘോഷം തുടങ്ങിയത്.

ആരാധകർക്ക് ആശംസകളുമായി താരങ്ങളും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഈദ് മുബാറക്ക് എന്നു കുറിച്ചാണ് താരങ്ങൾ ആശംസകളറിയിക്കുന്നത്. നടിമാരായ ഭാവന, നൂറിൻ ഷെറീഫ്, നാദിയ മൊയ്‌ദൂ, അപർണ ബാലമുരളി, പേളി മാണി എന്നിവർ ചിത്രങ്ങൾ പങ്കുവച്ച് ആശംസകയറിയിച്ചു.

Advertisment

ചന്ദ്രകലയുടെ ചിത്രം പങ്കുവച്ച് മോഹൻലാലും ആശംസയറിയിച്ചു. കുടുംബത്തോടൊപ്പം ജപ്പാനിൽ അവധി ആഘോഷിക്കുകയാണ് താരം. മമ്മൂട്ടിയും ദുൽഖർ സൽമാനും കലൂർ സ്റ്റേഡിയത്തിലെത്തി പെരുന്നാൾ നമസ്കാരം ചെയ്തു.

ഇന്ദ്രജിത്ത്, നവ്യ നായർ എന്നിവരും ആശംസകളറിയിച്ചിട്ടുണ്ട്.

Eid Bhavana Nadiya Moidu Mammootty Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: