നടി, മോഡൽ, ഡാൻസർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും ഡാൻസ് റീലുകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. സാനിയയുടെ പിറന്നാൾ ദിവസമാണിന്ന്. യാത്രകൾ വളരെയേറെ ഇഷ്ടപ്പെടുന്ന സാനിയ പിറന്നാൾ പ്രമാണിച്ച് കെനിയയിലേക്ക് സോളോ ട്രിപ്പിന് പോയിരിക്കുകയാണ്.
ആഫ്രിക്കൻ പൗരന്മാർ താരത്തിന് പിറന്നാൾ ആശംസിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു റെസ്റ്റോറെന്റിലെ ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്. കേരള സാരിയണിഞ്ഞാണ് സാനിയ കേക്ക് മുറിക്കുന്നത്. ആഫ്രിക്കൻ ഭാഷയിലുള്ള പിറന്നാൾ ആശംസ ഗാനവും കേൾക്കാം. തനിക്കു വേണ്ടി ഗാനം ആലപിച്ച ഹോട്ടൽ ജീവനക്കാർക്ക് കേക്കു മുറിച്ച്നൽകുകയാണ് സാനിയ. വീഡിയോയ്ക്ക് താഴെ അനവധി ആരാധകരും ആശംസകളറിയിച്ചിട്ടുണ്ട്.
ഇതിനു മുൻപ് കശ്മീർ, മനാലി, തായ്‌ലാൻഡ്, ദുബായ്, രാജസ്ഥാൻ എന്നിവങ്ങളിൽ നിന്നുള്ള സാനിയയുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
ബാലതാരമായി സിനിമയിലെത്തിയ സാനിയ ‘ബാല്യകാല സഖി’, ‘എന്ന് നിന്റെ മൊയ്തീൻ’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ‘ക്യൂൻ’ എന്ന ചിത്രത്തിലൂടെയാണ് സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രം ‘ലൂസിഫറി’ലും സാനിയ അഭിനയിച്ചിരുന്നു.
റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ സാറ്റര്‍ഡെ നൈറ്റ്’ ആണ് സാനിയ അവസാന അഭിനയിച്ച ചിത്രം. നിവിന്‍ പോളി, അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.