/indian-express-malayalam/media/media_files/uploads/2022/12/Ahaana-Rajisha.png)
സിനിമാലോകത്ത് താരങ്ങൾ തമ്മിലുള്ള സൗഹൃദം പല രീതിയിൽ ആഘോഷിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ സുഹൃത്തിന്റെ അഭിനയത്തെ അഭിനന്ദിച്ചു കൊണ്ടും ചിത്രത്തെ പ്രമോട്ട് ചെയ്തുമൊക്കെ പരസ്‌പരം പോസ്റ്റുകളും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ചലച്ചിത്രലോകത്ത് ആഘോഷിക്കപ്പെടുന്ന അനവധി സൗഹൃദങ്ങളിലൊന്നാണ് അഹാന കൃഷ്ണ, നിമിഷ് രവി, രജിഷ വിജയൻ,ടോബിൻ തോമസ്,ഫാഹിം സഫർ, നൂറിൻ ഷെറീഫ്, നിരഞ്ജന അനൂപ് എന്നിവരുടെ. ഈ യുവതാരങ്ങൾ ഒന്നിച്ചെത്തിയ ഒരു ഫൊട്ടൊയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
അഹാന, രജിഷ, നൂറിൻ, നിരഞ്ജന, ഫാഹിം എന്നിവർ അഭിനയത്തിലാണ് സജീവമെങ്കിൽ നിമിഷും, ടോബിനും മലയാളത്തിലെ മികച്ച ഛായാഗ്രാഹകരാണ്. ഇവർ എല്ലാവരും ഒന്നിച്ചുള്ള ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരഞ്ജനയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. താരങ്ങളെല്ലാം ഒരു പോലെ കറുത്ത നിറത്തിലുള്ള വസത്രമാണ് അണിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നൂറിൻ ഷെറീഫും ഫാഹിമും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ചങ്ങാതികൂടം അവിടെയും ആഘോഷങ്ങളെല്ലാം ഗംഭീരമാക്കിയിരുന്നു. കൂട്ടുകാർ ഒന്നിച്ചുള്ള നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.നൂറിനും ഫാഹിമും ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദം പ്രണയത്തിലേക്ക് വഴിവയ്‌ക്കുകയും ഒടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നെന്നുമാണ് ഇരുവരും പറഞ്ഞത്. ഉടൻ തന്നെ വിവാഹമുണ്ടാകുമെന്ന് നൂറിൻ മാധ്യമങ്ങളെ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.