scorecardresearch
Latest News

അമ്മയാകാനൊരുങ്ങി ഷംന; കുടുംബത്തോടൊപ്പം സന്തോഷം ആഘോഷമാക്കി താരം

യുട്യൂബ് ചാനലിലൂടെയാണ് ആരാധകരെ ഷംന സന്തോഷവാർത്ത അറിയിച്ചത്

അമ്മയാകാനൊരുങ്ങി ഷംന; കുടുംബത്തോടൊപ്പം സന്തോഷം ആഘോഷമാക്കി താരം

ഒക്ടോബറിലാണ് നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും വിവാഹിതയായത്. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു ഷംന.

തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരെ ഒരു സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ് ഷംന. അമ്മയാകാൻ പോകുന്നു എന്നതാണ് വാർത്ത. “ഞാനൊരു അമ്മയാകാൻ പോകുന്നു. എന്റെ യൂട്യൂബ് ചാനലിലൂടെ തന്നെ ഈ വാർത്ത അറിയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു” ഷംന പറഞ്ഞു.

കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും ഷംന പങ്കുവച്ചിട്ടുണ്ട്. അനവധി ആരാധകർ വീഡിയോയ്ക്ക് താഴെ ആശംസകളറിയിച്ചിട്ടുണ്ട്.

ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയെ വിവാഹം ചെയ്തത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂർണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയിൽ അറിയപ്പെടുന്നത്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, അലിഭായ്, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയാണ് ഷംന.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shamna kasim annouces about pregnancy through mom to be youtube video