scorecardresearch

പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം; 'ആറാട്ടി'ലെ മാസ് ഡയലോഗുമായി മോഹൻലാൽ

"തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്." വീഡിയോയിൽ പറയുന്നു

"തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്." വീഡിയോയിൽ പറയുന്നു

author-image
Entertainment Desk
New Update
Mohanlal Anti Dowry Video, Arattu Anti Dowry Video, Neyyattinkara Gopan, Mohanlal Video, Say no to Dowry, Mohanlal, മോഹൻലാൽ, Aarattu, ആറാട്ട്, Udayakrishna, ഉദയകൃഷ്ണ, B Unnikrishnan, ബി.ഉണ്ണികൃഷ്ണൻ, iemalayalam, ഐഇ മലയാളം

സ്ത്രീധനത്തിനെതിരായ സന്ദേശവുമായി 'ആറാട്ട്' സിനിമയിലെ മാസ് സംഭാഷണ രംഗം പങ്കുവച്ച് സൂപ്പർ താരം മോഹൻലാൽ. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപൻ എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് അടങ്ങിയ രംഗമാണ് താരം പങ്കു വച്ചത്.

Advertisment

പഠനം മുഴുവനാക്കാതെ വിവാഹം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾക്ക് പിന്തുണ നൽകിക്കൊണ്ടുള്ള ഡയലോഗാണ് മോഹൻലാലിന്റെ കഥാപാത്രം പറയുന്നത്. വിവാഹമല്ല സ്ത്രീകളുടെ ഒരേയൊരു ലക്ഷ്യമെന്നും സ്വയം പര്യാപ്തതയാണ് വേണ്ടതെന്നും ഡയലോഗിൽ പറയുന്നു.

"പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം. സ്വയം പര്യാപ്തതയാണ് വേണ്ടത്. അതാണ് പൊളിറ്റിക്കലി കറക്ട്," ഡയലോഗിൽ പറയുന്നു. ഈ രംഗത്തിനൊപ്പം മോഹൻലാലിന്റെ ശബ്ദത്തിലുള്ള ഒരു സന്ദേശവും വീഡിയോയിൽ നൽകിയിരിക്കുന്നു.

"തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്. സേ നോ ടു ഡൗറി," എന്നാണ് ശബ്ദ സന്ദേശത്തിൽ പറയുന്നത്.

Advertisment

"സ്ത്രീധനം കൊടുക്കരുത്‌, വാങ്ങരുത്‌. സ്ത്രീക്ക്‌ തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ," എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ഈ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന് പുറമെ 'ആറാട്ട്' സിനിമയുടെ സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ അടക്കമുള്ളവരും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

'ആറാട്ട്' സിനിമയിൽ സ്ത്രീവിരുദ്ധതയുണ്ടാവില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷണ നേരത്തെ പറഞ്ഞിരുന്നു. ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ ഇനി ആരും എഴുതില്ലെന്നും മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതയ്ക്കും ജനാധിപത്യവിരുദ്ധതയ്ക്കും സ്ഥാനമില്ലെന്നും ഉദയകൃഷ്ണ പറഞ്ഞിരുന്നു.

Read More: മോഹന്‍ലാലിന്റെ 'ആറാട്ടി'ല്‍ സ്ത്രീവിരുദ്ധതയുണ്ടാവില്ല: ഉദയകൃഷ്ണ

ആറാട്ട് മാസ് മസാല പടമായിരിക്കുമെങ്കിലും സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.

"ആറാട്ട് ഒരു മാസ് മസാല പടം തന്നെയായിരിക്കും. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന പടം. എന്നാല്‍, അതില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ല. എല്ലാവര്‍ക്കും കുടുംബത്തോടെ വന്നുകാണാവുന്ന എന്റര്‍ടെയ്‌നര്‍ എന്നു പറയാം."

Read More:ലോക്ക്ഡൗൺകാല ബോറടി മാറ്റാം; ഇതാ, ലാലേട്ടന്റെ 80 സിനിമകൾ ഓൺലൈനായി കാണാം

പതിനെട്ട് കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ആറാട്ട്. ബി.ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ബി.ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം എന്ന പ്രത്യേകത കൂടി ആറാട്ടിനുണ്ട്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ആളാണ് ഗോപൻ. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐഎഎസ് ഓഫിസറായിട്ടാണ് താരം എത്തുന്നത്.

Mohanlal B Unnikrishnan Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: