scorecardresearch
Latest News

ലോക്ക്ഡൗൺകാല ബോറടി മാറ്റാം; ഇതാ, ലാലേട്ടന്റെ 80 സിനിമകൾ ഓൺലൈനായി കാണാം

മോഹൻലാലിന്റെ കരിയറിൽ തന്നെ ഏറെ ശ്രദ്ധ നേടിയ 80 ചിത്രങ്ങൾ

ലോക്ക്ഡൗൺകാല ബോറടി മാറ്റാം; ഇതാ, ലാലേട്ടന്റെ 80 സിനിമകൾ ഓൺലൈനായി കാണാം

Mohanlal Movies: ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ സിനിമകളിൽ അഭയം പ്രാപിക്കുന്നവർ ഏറെയാണ്. നെറ്റ്ഫ്ളിക്സിലും ആമസോണിലും തുടങ്ങി വലുതും ചെറുതുമായ എല്ലാ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും മെമ്പർഷിപ്പ് എടുത്ത് സിനിമാകാഴ്ചയൊരു ആഘോഷമാക്കുകയാണ് ചലച്ചിത്രപ്രേമികൾ. യൂട്യൂബിൽ സിനിമ കാണുന്നവരുടെ എണ്ണവും കുറവല്ല. മോഹൻലാൽ സിനിമകളുടെ ആരാധകർക്കായി യൂട്യൂബിൽ ലഭ്യമായ ഏതാനും ചിത്രങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. മോഹൻലാലിന്റെ പ്രശസ്തമായ 80 ചിത്രങ്ങളും അവയുടെ യൂട്യൂബ് ലിങ്കുകളും താഴെ നൽകുന്നു.

നാടോടികാറ്റ്


രാവണപ്രഭു


ഉസ്താദ്


അഭിമന്യു


അമൃതംഗമയ

ആര്യൻ

ഭരതം

ബോയിങ്ങ് ബോയിങ്ങ്

ചന്ദ്രലേഖ

ചെങ്കോൽ

ചെപ്പ്

ചിത്രം

ദശരഥം

ദേവാസുരം

ദേശാടനക്കിളി കരയാറില്ല

ധനം

ദൗത്യം

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്

ഗുരു

ഹലോ

ഹിസ് ഹൈനസ് അബ്ദുള്ള

ഹലോ മൈ ഡിയർ റോങ്ങ് നമ്പർ

ഇന്ദ്രജാലം

ഇരുപതാം നൂറ്റാണ്ട്

കാലാപാനി

കമലദളം

കന്മദം

കരിയിലകാറ്റ് പോലെ

കിലുക്കം

കിരീടം

ലാൽ സലാം

മണിച്ചിത്രത്താഴ്

മാന്ത്രികം

മായാമയൂരം

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു

മിഥുനം

മിന്നാരം

മൂന്നാംമുറ

മുഖം

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ

നരൻ

നിർണയം

നരസിംഹം

ഒളിമ്പ്യൻ ആന്റണി ആദം

ഒരു യാത്രാമൊഴി

പാദമുദ്ര

പക്ഷേ

പഞ്ചാഗ്നി

പിൻഗാമി

രാജശില്പി

സദയം

സന്മനസ്സ് ഉള്ളവർക്ക് സമാധാനം

സർവകലാശാല

സീസൺ

സൂര്യഗായത്രി

സ്ഫടികം

താളവട്ടം

താഴ്‌വാരം

തേന്മാവിൻ കൊമ്പത്ത്

തൂവാനത്തുമ്പികൾ

ടി പി ബാലഗോപാലൻ എംഎ

ഉള്ളടക്കം

ഉത്സവ പിറ്റേന്ന്

ദേവദൂതൻ

വന്ദനം

വരവേൽപ്പ്

വെള്ളാനകളുടെ നാട്

വിയറ്റ്നാം കോളനി

യോദ്ധ

ആറാം തമ്പുരാൻ

കമ്പനി

എന്നും എപ്പോഴും

മലയാള സിനിമാ ബോക്സ് ഓഫീസിന്റെ ഒരേ ഒരു രാജാവ്’എന്ന വിശേഷണം മോഹന്‍ലാലിനു സ്വന്തം. ഇതുവരെ മറ്റാർക്കും തകർക്കാനാവാത്ത ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തെയും രണ്ടാമത്തെയും 100 കോടി ചിത്രങ്ങൾ മോഹൻലാലിന്റെ പേരിലാണ്. ‘ലൂസിഫർ’ ആദ്യമായി 200 കോടി കളക്റ്റ് ചെയ്യുന്ന മലയാളചിത്രം എന്ന വിശേഷണവും അടുത്തിടെ സ്വന്തമാക്കി.

വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അതുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്ക് മറവിയുടെ മറ വീഴാത്തത്. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കാനാവുന്നത്.

സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്‌കുമാര്‍ എന്നിവരുമായി ചേര്‍ന്നു ഭാരത് സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച ലാല്‍ 1978 സെപ്റ്റംബര്‍ മൂന്നിന് തിരനോട്ടം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ഈ ചിത്രം പുറത്തിറങ്ങിയില്ല. വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. പിന്നീടിങ്ങോട്ടുള്ളത് ചരിത്രമാണ്. അഭിനയജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാലിനെ തേടിവന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റ്‌നന്റ് കേണല്‍ സ്ഥാനവും നല്‍കി.

Read more: ഓൺലൈനായി കാണാം 50 മമ്മൂക്ക ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mohanlal hits full film youtube link