/indian-express-malayalam/media/media_files/uploads/2020/01/shah-rukh-khan-deepika-rekha.jpg)
ബോളിവുഡിനെ സംബന്ധിച്ച് താരങ്ങളുടെ ജന്മദിനങ്ങളും ആഘോഷങ്ങളുമെല്ലാം ഒത്തുകൂടാനും സന്തോഷം പങ്കുവയ്ക്കാനുമുള്ള ഉത്സവവേദികളാണ്. കഴിഞ്ഞ ദിവസം ജാവേദ് അക്തറിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ബോളിവുഡിന്റെ പവർ കപ്പിൾ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ- ഗൗരിഖാൻ, ദീപിക പദുകോൺ, രേഖ, കത്രീന കൈഫ്, താബു, മാധുരി ദീക്ഷിത്, ജെനീലിയ ഡിസൂസ, റിതേഷ് ദേശ്‌മുഖ്, അർജുൻ കപൂർ, കരൺ ജോഹർ, മുകേഷ് അംബാനി, ദിയ മിർസ, എ ആർ റഹ്മാൻ, ഋത്വിക് റോഷൻ എന്നു തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.
/indian-express-malayalam/media/media_files/uploads/2020/01/shah-rukh-khan.jpg)
/indian-express-malayalam/media/media_files/uploads/2020/01/rekha.jpg)
/indian-express-malayalam/media/media_files/uploads/2020/01/deepika-padukone-3.jpg)
/indian-express-malayalam/media/media_files/uploads/2020/01/shabana-azmi.jpg)
/indian-express-malayalam/media/media_files/uploads/2020/01/madhuri.jpg)
/indian-express-malayalam/media/media_files/uploads/2020/01/katrina-kaif.jpg)
/indian-express-malayalam/media/media_files/uploads/2020/01/jenelia.jpg)
/indian-express-malayalam/media/media_files/uploads/2020/01/tabu.jpg)
/indian-express-malayalam/media/media_files/uploads/2020/01/rithik-roshan.jpg)
/indian-express-malayalam/media/media_files/uploads/2020/01/rahman.jpg)
/indian-express-malayalam/media/media_files/uploads/2020/01/karan-joha.jpg)
/indian-express-malayalam/media/media_files/uploads/2020/01/arjun-kapoor.jpg)
കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദിന്റെ 75-ാം പിറന്നാളായിരുന്നു ഇന്നലെ. 1945 ജനുവരി 17ന് ഗ്വാളിയാറിൽ ഉറുദു കവി ജാൻ നിസാർ അക്തറിന്റെയും എഴുത്തുകാരിയും ഗായികയുമായ സഫിയ അക്തറിന്റെയും മകനായിട്ടാണ് ജാവേദിന്റെ ജനനം. 70-80 കാലഘട്ടങ്ങളിൽ നിരവധി ബോളിവുഡ് ബോക്സ്ഓഫീസ് ഹിറ്റുകൾക്ക് ജാവേദ് തിരക്കഥ എഴുതി. ആദ്യ കാലത്ത് സലീംഖാനുമായി ചേർന്ന് സലീം ജാവേദ് എന്ന പേരിലും എഴുതിയിരുന്നു.
2010 മാർച്ചിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ജാവേദിന് പത്മശ്രീ, പത്മവിഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ശബാന ആസ്മിയാണ് ജാവേദിന്റെ ഭാര്യ. ഫർഹാൻ അക്തറും സോയാ അക്തറും മക്കളാണ്.
Read more: കുഞ്ഞ് അബ്രാമിന്റെ നേട്ടത്തിൽ അഭിമാനത്തോടെ ഷാരൂഖ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us