കുഞ്ഞ് അബ്രഹാമിന്റെ വിജയത്തിൽ ഏറെ സന്തോഷത്തിലാണ് ബോളിവുഡ് കിങ്ങ് ഷാരൂഖ് ഖാൻ. സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ അബ്രാം നേടിയ സിൽവർ, ബ്രൗൺസ് മെഡലുകൾക്ക് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഷാരൂഖ് ഖാന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ഇഷ്ടം കവരുന്നത്.
“എന്റെ ഗോൾഡ് മെഡലും അവൻ നേടിയ സിൽവർ, ബ്രോൺസ് മെഡലുകളും” എന്നാണ് ഷാരൂഖ് കുറിക്കുന്നത്.
സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുന്ന ഷാരൂഖ് കൂടുതൽ സമയവും മക്കൾക്കൊപ്പം ചെലവഴിക്കാനാണ് ഇപ്പോൾ സമയം കണ്ടെത്തുന്നത്. അബ്രഹാമിനും മറ്റുമക്കൾക്കുമൊപ്പമുള്ള കുടുംബചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
Read more: ഷാരൂഖ് ഖാനെ വിവാഹം ചെയ്യുമായിരുന്നോ? കജോളിന്റെ രസകരമായ മറുപടി
Read more: ആഷിഖ് അബു-ശ്യാം പുഷ്കരൻ ചിത്രത്തിൽ നായകൻ ഷാരൂഖ് ഖാൻ