/indian-express-malayalam/media/media_files/uploads/2019/07/face-app-bollywood.jpg)
ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയർ ചാറ്റിലുമടക്കം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഇപ്പോൾ ഫെയ്സ് ആപ്പാണ് താരം. മലയാളം താരങ്ങളെല്ലാം, പ്രായമായാൽ എങ്ങനെയിരിക്കും എന്ന് കാണിക്കുന്ന ഫെയ്സ് ആപ്പ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ, ബോളിവുഡിലും ഫേസ് ആപ്പ് ജ്വരം കത്തുകയാണ്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ, ആലിയ ഭട്ട്, ദീപിക പദുകോൺ, സൽമാൻ ഖാൻ, അനുഷ്ക ശർമ്മ, കരീന കപൂർ, ഹൃത്വിക് റോഷൻ, കത്രീന കൈഫ്, രൺവീർ സിംഗ്, ദിഷ പട്ടാനി, ഐശ്വര്യ റായ്, രൺബീർ കപൂർ, താപ്സി പാന്നു, ടൈഗർ ഷ്റോഫ്, സിദ്ധാർത്ഥ് മൽഹോത്ര, പരിനീതി ചോപ്ര തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഫെയ്സ് ആപ്പ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്.
എന്താണ് ഫെയ്സ് ആപ്പ്
നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാർധക്യ കാലത്ത് എങ്ങനെയിരിക്കുമെന്ന് കാണിച്ചു തരുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇത്. ചുള്ളന്മാരെയും ചുള്ളത്തികളെയുമെല്ലാം നിമിഷനേരം കൊണ്ട് നാൽപ്പതോ അമ്പതോ വർഷങ്ങൾക്ക് അപ്പുറത്തേക്ക് എത്തിക്കുന്ന ഫോട്ടോ ഇഫക്റ്റ്. പ്ലേ സ്റ്റോറിൽ ലഭ്യമായ Face App എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ആർക്കും തങ്ങളുടെ പ്രായമായ ലുക്ക് നിമിഷനേരം കൊണ്ട് കാണാനുള്ള അവസരമാണ് ഈ ആപ്ലിക്കേഷൻ ഒരുക്കുന്നത്. സിനിമ താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് ഈ ആപ്പ് ഏറ്റെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.