/indian-express-malayalam/media/media_files/uploads/2022/10/Bindu-Panicker.png)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'റോഷാക്ക്' മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും നേടുന്നത്. ചിത്രത്തിലെ ബിന്ദു പണിക്കരുടെ അഭിനയവും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ഒരു ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ബിന്ദു പണിക്കരുടെ വലിയ തിരിച്ചുവരവു തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രീകരണത്തിന്റെ അവസാന ദിവസം അണിയറപ്രവര്‍ത്തകരോടു യാത്ര പറയുന്ന ബിന്ദുവിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ബിന്ദു പണിക്കര്‍ക്കു നന്ദി പറഞ്ഞു കൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ' എനിക്ക് ഈ സെറ്റ് ഒരുപാട് ഇഷ്ടപ്പെട്ടു. നിങ്ങള്‍ തന്ന ധൈര്യത്തിലൂടെയാണ് എനിക്കു ഈ കഥാപാത്രം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത്' ബിന്ദു പറഞ്ഞു. താന്‍ വിചാരിച്ചതിലും ഒരുപാട് ഉയരങ്ങളിലേയ്ക്കു സീത എന്ന കഥാപാത്രത്തെ ബിന്ദു പണിക്കര്‍ കൊണ്ടെത്തിച്ചു എന്നു സംവിധായകന്‍ പറയുന്നതു വീഡിയോയില്‍ കാണാം. കമലദ്ദളത്തിന്റെ സെറ്റിലാണ് ഇതിനു മുന്‍പ് താന്‍ ഇത്ര കരഞ്ഞതെന്നും, യാത്ര പറയാന്‍ നേരത്ത് താമസിച്ച വീടു കണ്ടപ്പോള്‍ സങ്കടമായെന്നും ബിന്ദു പറയുന്നു.
സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' റോഷാക്ക്'. മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 7 നാണ് ചിത്രം റിലീസിനെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.