scorecardresearch
Latest News

റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കുച്ചേര്‍ന്ന് ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണി

ലണ്ടനിലെ മമ്മൂട്ടി ഫാന്‍സ് അസ്സോസിയേഷന്‍ സംഘടിപ്പിച്ച വിജയാഘോഷത്തിലാണ് കല്ല്യാണി പങ്കെടുത്തത്‌

റോഷാക്കിന്റെ വിജയാഘോഷത്തില്‍ പങ്കുച്ചേര്‍ന്ന് ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘റോഷാക്ക്’ മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും നേടുന്നത്. ചിത്രത്തിലെ ബിന്ദു പണിക്കരുടെ അഭിനയവും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ഒരു ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ബിന്ദു പണിക്കരുടെ വലിയ തിരിച്ചുവരവു തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ബിന്ദു പണിക്കരുടെ മകള്‍ കല്ല്യാണി ‘റോഷാക്ക്’ ന്റെ യു കെയിലെ വിജയാഘോഷത്തിന്റെ ഭാഗമായിരിക്കുകയാണ്. റോഷാക്ക് ചിത്രം കാണാനായി തീയറ്ററിലെത്തിയതായിരുന്നു കല്ല്യാണി. അതെ സമയം തന്നെയായിരുന്നു മമ്മൂട്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ വിജയാഘോഷവും സംഘടിപ്പിച്ചത്. തീയറ്ററില്‍ കല്ല്യാണി ഉണ്ടെന്നറിഞ്ഞ സംഘാടകര്‍ കേക്കു മുറിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

‘തികച്ചു യാദ്യശ്ചികമാണിത്. ഇതെ ഷോയ്ക്കു തന്നെ എനിക്കു വരാന്‍ തോന്നിയതും, നിങ്ങള്‍ക്കു ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാന്‍ തോന്നിയതും. അമ്മയുടെ കൂടെ ഒരുമിച്ച്‌ ഈ ചിത്രം കാണണമെന്നു ആഗ്രഹമുണ്ടായിരുന്നു,പക്ഷെ അതു സാധിച്ചില്ല. അമ്മയുടെ ഭാഗത്തു നിന്നുളള നന്ദിയും ഞാന്‍ നിങ്ങളോടു പറയുന്നു’ കല്ല്യാണി പറഞ്ഞു.

താനും കുടുംബവും റോഷാക്കിന്റെ ചിത്രീകരണം ആരംഭിക്കും മുന്‍പു തന്നെ വളരെ എക്സൈറ്റഡ് ആയിരുന്നെന്നും കല്ല്യാണി പറഞ്ഞു. ലണ്ടനില്‍ ഫ്രഞ്ച് പാചക കലാ വിദ്യാര്‍ത്ഥിയാണ് കല്ല്യാണി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bindu panicker daughter joins rorschach success celebration in london

Best of Express