/indian-express-malayalam/media/media_files/uploads/2022/10/bindu-panicker.jpg)
മലയാളികള്‍ക്കു എത്ര കണ്ടാലും മതി വരാത്ത സിനിമയാണ് രാജസേനന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ' ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം'. ചിത്രത്തിലെ ഇന്ദുമതി എന്ന ബിന്ദു പണിക്കര്‍ അവതരിപ്പിച്ച കഥാപാത്രവും ഏറെ പ്രശംസകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ഒട്ടും സംസാരിക്കാനറിയാതെ, വാക്കുകളുടെ അര്‍ത്ഥവുമറിയാതെ ഇന്ദുമതി പറഞ്ഞ പല വാക്കുകളും കേട്ട് നമ്മള്‍ പൊട്ടിച്ചിരിച്ചിട്ടുണ്ട്.
ഒരിടവേളയ്ക്കു ശേഷം ബിന്ദു പണിക്കര്‍ വീണ്ടു അഭിനയത്തിലേയ്ക്കു തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ' റോഷാക്ക്' ലൂടെയാണ് ബിന്ദു പണിക്കരുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ തന്റെ ഹിറ്റ് ഡയലോഗുകള്‍ ഓര്‍ത്തെടുക്കുകയാണ് ബിന്ദു. സ്വയം പറഞ്ഞ ഡയലോഗുകള്‍ ആരോടെങ്കിലും ജീവിതത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനു പലരും തന്നോടാണ് പറയാറുളളതെന്നായിരുന്നു ബിന്ദുവിന്റെ മറുപടി.
കോമഡിയോടൊപ്പം വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ 200 ചിത്രങ്ങളോളം ബിന്ദു പണിക്കര്‍ ചെയ്തിട്ടുണ്ട്. 2001 ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലെ പ്രകടത്തിനു മികച്ച സ്വഭാവ നടിയ്ക്കുളള സംസ്ഥാന അവാര്‍ഡും ബിന്ദുവിനെ തേടിയെത്തി. 1998 ല്‍ ബിജു വി നായരുമായി വിവാഹിതയായ ബിന്ദു പിന്നീട് ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം 2009 ല്‍ നടന്‍ സായ് കുമാറുമായി ജീവിതം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ വിവാഹത്തില്‍ കല്ല്യാണി എന്നു പേരായ മകളും ബിന്ദുവിനുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.