/indian-express-malayalam/media/media_files/uploads/2021/04/samyuktha-biju-menon.jpg)
ഊർമിള ഉണ്ണിയുടെ മകളും നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വിവാഹവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടൻ ബിജുമേനോനും സംയുക്ത വർമ്മയും. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.
ഇന്ന് രാവിലെയായിരുന്നു ഉത്തരയുടെ വിവാഹം. ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംയുക്ത വർമ്മയും വിവാഹത്തിനെത്തിയിരുന്നു. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.
ഭരതനാട്യം നർത്തകിയായ ഉത്തര 'വവ്വാൽ പശങ്ക' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം 'ഇടവപ്പാതി' ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Read more: ചിലങ്ക കെട്ടി വിവാഹാഭ്യർഥന; ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.