/indian-express-malayalam/media/media_files/2025/05/28/fiqRYq8zq5cCcdLmyA2z.jpg)
Big Ben Ott Release
Big Ben OTT Release Date, Platform: നവാഗതനായ ബിനോ അഗസ്റ്റിൻ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് 'ബിഗ് ബെൻ'. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ബിഗ് ബെൻ ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
യുകെ നഗരങ്ങളായ ലണ്ടൻ, മാഞ്ചസ്റ്റർ, ലിവർപൂൾ, അയർലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിൽ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. ലണ്ടൻ നഗരത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ലൗലി എന്ന യുവതി തന്‍റെ കുഞ്ഞിനേയും ഭർത്താവിനേയും അവിടേക്ക് കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
Also Read: ടൂറിസ്റ്റ് ഫാമിലി ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
അതിഥി രവിയാണ് ലൗലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭർത്താവ് ജീൻ ആന്‍റണി എന്ന കഥാപാത്രമായി അനു മോഹനും വേഷമിടുന്നു. വിനയ് ഫോർട്ട്, വിജയ് ബാബു, ജാഫർ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോർജ്, എന്നിവരും ചിത്രത്തിലുണ്ട്. ബ്രെയിൻ ട്രീ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രജയ് കമ്മത്ത്, എൽദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Also Read: തുടരും, ആലപ്പുഴ ജിംഖാന ഒടിടിയിൽ എവിടെ കാണാം?
Big Ben OTT: ബിഗ് ബെൻ ഒടിടി
സൺ എൻഎക്ടിയിലൂടെയാണ് ബെഗ് ബെൻ ഒടിടിയിലെത്തുന്നത്. മേയ് 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More: മാനേജരെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദൻ ജാമ്യാപേക്ഷ സമർപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.