/indian-express-malayalam/media/media_files/uploads/2020/01/Big-B-Mammootty.jpg)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ ‘ബിഗ് ബി’. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറവും യുവാക്കളുടെ ഇഷ്ടചിത്രമാണ്. ‘ബിഗ് ബി’യിലെ മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ആരാധകര്‍ ഏറെയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകരെല്ലാം. 'ബിലാൽ' എന്നാണ് രണ്ടാം ഭാഗത്തിനു പേര് നൽകിയിരിക്കുന്നത്.
ഇപ്പോൾ ഇതാ ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന് കൂടുതൽ പ്രതീക്ഷകൾ നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ തന്നെ രംഗത്തെത്തിയിരിക്കുന്നു. സംവിധായകൻ അമൽ നീരദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദർ. ബിലാലിനായി തങ്ങൾ ഒന്നിച്ചെന്നും എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും ഗോപി സുന്ദർ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഇതോടെ 'ബിലാൽ' ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.
Read Also: ഈ 68 കാരനെ നോക്കൂ! വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി
ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടൻ വരുമെന്ന് മമ്മൂട്ടിയും നേരത്തെ പറഞ്ഞിരുന്നു. ഒരു ഫെയ്‌സ്ബുക്ക് ലൈവിനിടെയായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. അപ്പോഴാണ് ബിലാലിനെ കുറിച്ചുള്ള ചോദ്യവുമായി ഒരു ആരാധകന്‍ രംഗത്തെത്തിയത്. ‘ബിലാല്‍ എന്നാണ് റിലീസ്’ എന്ന് ആരാധകന്‍ ചോദിച്ചു. ‘ബിലാല്‍ വരും, ബിലാലിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നു’ എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി.
ഉണ്ണി ആര്‍ രചന നിര്‍വഹിച്ച ചിത്രമാണ് 2007 ല്‍ പുറത്തിറങ്ങിയ ബിഗ് ബി. മമ്മൂട്ടിക്കൊപ്പം മനോജ് കെ.ജയന്‍, ബാല എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാള സിനിമ അന്നേവരെ കാണാത്ത വിധത്തിലുള്ള സാങ്കേതിക മികവോടെയാണ് ബിഗ് റിലീസ് ചെയ്തത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകര്‍ ബിഗ് ബി റിറിലീസ് ചെയ്യുന്ന പതിവുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.