scorecardresearch
Latest News

ഈ 68 കാരനെ നോക്കൂ! വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി

ഷെെലോക്കിലെ ബാർ സോങ് ഇന്ന് യുട്യൂബിൽ റിലീസ് ചെയ്‌തിട്ടുണ്ട്

ഈ 68 കാരനെ നോക്കൂ! വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി

വെറൈറ്റി ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിക്കുന്നത് മമ്മൂട്ടിയുട സ്ഥിരം പരിപാടിയാണ്. വേഷത്തിലും ലുക്കിലും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്ന മമ്മൂട്ടി ഒരിക്കല്‍ കൂടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ ഷൈലോക്കിന്റെ ഗ്ലോബല്‍ ഓഡിയോ ലോഞ്ചിലാണ് മമ്മൂട്ടി കലക്കന്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

ദുബായില്‍ നടന്ന പരിപാടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഷെെലോക്കിലെ ബാർ സോങ് ഇന്ന് യുട്യൂബിൽ റിലീസ് ചെയ്‌തിട്ടുണ്ട്. അജയ് വാസുദേവാണ് ഷെെലോക്ക് സംവിധാനം ചെയ്‌തിരിക്കുന്നത്.

ദുബായിൽ നടന്ന ഓഡിയോ ലോഞ്ചിൽ മമ്മൂട്ടി

ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സാണ് ‘ഷെെലോക്ക്’ നിർമ്മിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

Read Also: ബിഗ് ബോസ് വീട്ടിൽ മോഷണം; ദൃശ്യങ്ങൾ പുറത്ത്

ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty new look shylock film promotion in dubai