scorecardresearch

ഇമോഷ്ണൽ രംഗങ്ങൾക്കായി ഭാവന തയാറെടുക്കുന്നതിങ്ങനെയാണ്; വീഡിയോ

ഭാവനയുടെ പുതിയ ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' റിലീസിനെത്തിയിരിക്കുകയാണ്

ഭാവനയുടെ പുതിയ ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' റിലീസിനെത്തിയിരിക്കുകയാണ്

author-image
Entertainment Desk
New Update
Bhavana, Actress, Video

അഞ്ച് വർഷങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും ബിഗ് സ്ക്രീനിലെത്തിയിരിക്കുകയാണ്. മറ്റു ഭാഷാചിത്രങ്ങളിൽ താരം സജീവമായിരുന്നെങ്കിലും മലയാളത്തിൽ മുഖം കാണിച്ചിരുന്നില്ല. ഒരു സമയത്ത് മലയാളത്തിൽ അഭിനയിക്കേണ്ട എന്ന തീരുമാനിക്കുക വരെ ചെയ്‌തിരുന്നെന്ന് ഭാവന ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ആദിൽ മൈമൂനത്ത് അഷറഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഫെബ്രുവരി 24നു തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.

Advertisment

ഭാവനയുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ വിജയം ഭാവന ആഘോഷിക്കുന്നു എന്നാണ് വീഡിയോയുടെ അടികുറിപ്പ്. ചിത്രീകരണത്തിനിടെ പകർത്തിയ വീഡിയോയാണെന്നാണ് വ്യക്തമാകുന്നത്. പാട്ടിനൊത്ത് നൃത്തം ചെയ്യുകയാണ് ഭാവന. ഇമോഷ്ണൽ രംഗങ്ങൾക്കു ഭാവന തയാറെടുക്കുന്നതിങ്ങനെയെന്നും പോസ്റ്റിനു താഴെ കുറിക്കുന്നു.

റെനീഷ് അബ്‌ദുൾ ഖാദർ, രാജേഷ് കൃഷ്‌ണ എന്നിവർ നിർമിക്കുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.' സംവിധായകൻ ആദിൽ മൈമൂനത്ത് അഷറഫ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അശോകൻ, ഷെബിൻ ബെൻസൻ, അനാർക്കലി നാസർ, സാനിയ റാഫി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നു.

Advertisment
Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: