scorecardresearch

മത വിശ്വാസം എന്നത് അസഹിഷ്ണുതയുടെ പര്യായമായി മാറി: വിദ്യാ ബാലൻ

മതവിശ്വാസി ആയി അറിയപ്പെടാൻ അല്ല, സ്പിരിച്വൽ ആയി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്

മതവിശ്വാസി ആയി അറിയപ്പെടാൻ അല്ല, സ്പിരിച്വൽ ആയി അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്

author-image
Entertainment Desk
New Update
Vidya Balan, വിദ്യാ ബാലൻ, വിദ്യ ബാലൻ, Actor Vidya Balan, നടി വിദ്യാ ബാലൻ, വിദ്യ ബാലൻ, mission mangal, മിഷൻ മംഗൾ, mission mangal trailer, മിഷൻ മംഗൾ ട്രെയിലർ, akshay kumar, അക്ഷയ് കുമാർ, vidya balan, വിദ്യ ബാലൻ, mission mangal, Nithya Menen, നിത്യ മേനോൻ, Tapsee Pannu, താപ്സി പാന്നു, mission mangal release, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Indian express Malayalam,Vidya Balan mission mangal, Vidya Balan, mission mangal, vidya balan interview, Tara Shinde, iemalayalam, ഐഇ മലയാളം

പരസ്പരം മത്സരിക്കുന്നതിനുപകരം ശാസ്ത്രത്തിനും മതത്തിനും ഒരുമിച്ച് നിലനിൽക്കാൻ കഴിയുമെന്ന് മിഷൻ മംഗളിലെ ദൈവഭക്തയായ ഐഎസ്ആർഒ ശാസ്ത്രജ്ഞയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നടി വിദ്യാ ബാലൻ പറയുന്നു.

Advertisment

ഒരു വ്യക്തിക്ക് ഒന്നിലധികം ഐഡന്റിറ്റികൾ ഉണ്ടാവാമെന്നും എന്നാൽ ഇന്ന് മതവിശ്വാസിയാകുക എന്നത് വ്യാഖ്യാനിക്കുന്ന രീതിയിൽ പ്രശ്‌നമുണ്ടെന്നും താരം പറഞ്ഞു.

“മതം ഇന്ന് വ്യാഖ്യാനിക്കപ്പെടുന്ന രീതിയിൽ ഒരു പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നുന്നു. തങ്ങളെ മതവിശ്വാസികളെന്ന് വിളിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ധാരാളം പേരെ എനിക്കറിയാം, ഞാൻ അവരിൽ ഒരാളാണ്. ഞാൻ മതവിശ്വാസിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എപ്പോഴും സ്പിരിച്വൽ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്, ” പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ പറഞ്ഞു.

Read More: തുടര്‍ച്ചയായ അവഗണന, കരഞ്ഞു തീര്‍ത്ത രാത്രികള്‍; ആ ദിവസങ്ങളെ കുറിച്ച് വിദ്യാ ബാലന്‍

Advertisment

“മതം എന്നത് അസഹിഷ്ണുത എന്നതിന്റെ പര്യായമായി മാറിയതിനാൽ മതം ഒരു നെഗറ്റീവ് അർത്ഥമായിത്തീർന്നു അല്ലെങ്കിൽ അങ്ങനെ ഒരു അർത്ഥം നേടിയെടുത്തിട്ടുണ്ട്. എന്നാൽ ശാസ്ത്രവും മതവും പരസ്പരം മാറി നിൽക്കേണ്ടതില്ല, ”ചിത്രത്തിലെ തന്റെ കഥാപാത്രമായ താര ഷിൻഡെ ശാസ്ത്രത്തിന് അതീതമായ ഒരു ശക്തിയിൽ വിശ്വസിക്കുന്നുവെന്ന് വിദ്യ കൂട്ടിച്ചേർത്തു.

"നീയും ഞാനും" എന്ന തരത്തിലുള്ള സംവാദങ്ങൾ ഏറെ വർദ്ധിച്ചുവെന്നും ഇത് "നമ്മൾ" എന്ന ആശയത്തിൽ വെള്ളം ചേർത്തതായി താൻ കരുതുന്നുവെന്നും വിദ്യാ ബാലൻ പറയുന്നു.

നമ്മളെല്ലാവരും സ്വതന്ത്രരായി ഇരിക്കാൻ ആഗ്രഹിക്കുമ്പോഴും മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള ത്വര നമുക്കുള്ളിൽ ഉണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം അത് ഒരിക്കലും സ്വാതന്ത്ര്യമല്ല എന്നും വിദ്യാ ബാലൻ പറയുന്നു.

ബോളിവുഡില്‍ ഇന്ന് ഏറ്റവുമധികം ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാണ് വിദ്യാ ബാലന്‍. ‘പരിണീത’ എന്ന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ അഭിനയത്തിന്റെ റേഞ്ച് എന്താണെന്ന് തെളിയിച്ച വിദ്യ, ‘ദി ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിലൂടെ ഒറ്റരാത്രി കൊണ്ടാണ് ബോളിവുഡിന്റെ താരമായി മാറിയത്. ബോളിവുഡിലെ നാലാമത്തെ ഖാന്‍ എന്നുവരെ വിദ്യയെ ആളുകള്‍ വിശേഷിപ്പിച്ചു തുടങ്ങിയ കാലം. എന്നാല്‍ ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്റെ കഴിവ് തെളിയിച്ച താരത്തിന്റെ സിനിമയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇതേക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ വിദ്യാ ബാലൻ മനസ് തുറന്നിരുന്നു.

തുടക്കത്തില്‍ നിരവധി അവഗണനകള്‍ നേരിടേണ്ടി വന്നെങ്കിലും, തനിക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളിലൂടെയും സ്വന്തം കഴിവ് തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരുന്നെന്ന് വിദ്യ പറഞ്ഞു.

“ദക്ഷിണേന്ത്യയില്‍ നിന്നും തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളുടെ അവഗണനയായിരുന്നു. ആ ദിവസങ്ങളില്‍ കരഞ്ഞുകൊണ്ടായിരുന്നു ഞാന്‍ ഉറങ്ങാന്‍ കിടന്നിരുന്നത്. എന്നാല്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും പുഞ്ചിരിച്ചു. നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു. അങ്ങനെ പരിണീതയില്‍ അഭിനയിച്ചു,” വിദ്യ പറയുന്നു.

Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: