/indian-express-malayalam/media/media_files/uploads/2020/06/Sushant-Singh-Rajput-2.jpg)
മുംബൈ: ആത്മഹത്യയ്ക്ക് തൊട്ടു മുമ്പുള്ള ആഴ്ചയിൽ നടൻ സുശാന്ത് സിങ് രാജ്പുത് മൂന്ന് കാര്യങ്ങളാണ് ആവർത്തിച്ച് ഗൂഗിളിൽ തിരഞ്ഞതതെന്ന് മുംബൈ പൊലീസ്. അദ്ദേഹത്തിന്റെ സ്വന്തം പേര് (ന്യൂസ് റിപ്പോര്‍ട്ടുകളില്‍,) സുശാന്തിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യ ചെയ്ത അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷാ സാലിയന്റെ പേര്, ഒരു മാനസിക പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞതെന്ന് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുംബൈ പോലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ജൂൺ 14ന്, ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് പോലും സുശാന്ത് സ്വന്തം പേര് ഗൂഗിൾ ചെയ്തു. കലിന ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറൻസിക് റിപ്പോർട്ടുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Read Here: ഭൻസാലി ചിത്രങ്ങളിൽ നിന്ന് സുശാന്തിനെ വിലക്കിയോ? മൊഴികളില്‍ വൈരുദ്ധ്യം
/indian-express-malayalam/media/post_attachments/vcQhlVyPcZFccNYN9UtN.jpg)
നടന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. “പണം വന്നിരിക്കുന്ന എല്ലാ അക്കൗണ്ടുകളും അറിയാവുന്നവ തന്നെയായിരുന്നു. കഴിഞ്ഞ വർഷം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത്തില്‍ ഏറ്റവും കൂടിയ തുകയായ 2.8 കോടി രൂപ, ജിഎസ്ടിക്ക് വേണ്ടിയായിരുന്നു,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസിൽ ഇതുവരെ 40 ഓളം പേരുടെ മൊഴികൾ മുംബൈ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. “ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെടുത്തി തന്റെ പേരും ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് സുശാന്തിന് അറിയാമായിരുന്നു. ഈ അഭ്യൂഹങ്ങൾ, മാധ്യമങ്ങളിൽ എത്തുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതു കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഓൺലൈനിൽ തിരഞ്ഞത്. ഈ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ അവസ്ഥയെ വഷളാക്കിയതായി തോന്നുന്നു. ആത്മഹത്യയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിൾ ചെയ്തിരുന്നു,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മൂന്ന് സൈക്യാട്രിസ്റ്റുമാരുടേയും ഒരു സൈക്കോതെറാപ്പിസ്റ്റിന്റെയും മൊഴി കഴിഞ്ഞ മാസം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
"ചികിത്സയ്ക്കായി സുശാന്ത് തങ്ങളെ സമീപിച്ചതായി മൂന്ന് പേരും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ നിർദേശിച്ച മരുന്നുകളും അവർ കൈമാറി,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Read More: സുശാന്തിന് കരുത്തും പിന്തുണയും നൽകിയത് റിയ; ഡോക്ടറുടെ വെളിപ്പെടുത്തൽ
സുശാന്തിനൊപ്പം താമസിച്ചിരുന്ന സുഹൃത്തായ സിദ്ധാർത്ഥ് പിത്താനിയുടെ പ്രസ്താവനയിൽ നിന്ന്, നടന് ഡോക്ടർമാർ മരുന്ന് നൽകിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
“കുറിപ്പടിയിൽ നിന്നും, അദ്ദേഹത്തിന്റെ സുഹൃത്ത്, പാചകക്കാരൻ, പരിപാലകർ എന്നിവരുടെ പ്രസ്താവനയിൽ നിന്നും പരസ്പരവിരുദ്ധമായി ഒന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. സുഖം പ്രാപിക്കാൻ തുടങ്ങിയ ശേഷം മരുന്ന് കഴിക്കുന്നത് സുശാന്ത് നിർത്തി,” ഉദ്യോഗസ്ഥർ പറഞ്ഞു.
പിത്താനിയെ കൂടാതെ സുശാന്തിന്റെ കൂട്ടുകാരിയും നടിയുമായ റിയ ചക്രവർത്തി, സുശാന്തിന്റെ പിതാവ് കെ കെ സിങ്, സഹോദരിമാരായ നീതു, മീതു സിങ് എന്നിവരിൽ നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ട്.
“തന്റെ മകനെ ആത്മഹത്യ ചെയ്യാൻ ആരെങ്കിലും പ്രേരിപ്പിച്ചുവെന്ന് താൻ സംശയിക്കുന്നില്ലെന്നാണ് സുശാന്തിന്റെ പിതാവിന്റെ മൊഴി. കൂടാതെ സഹോദരിയും അമ്മാവനും ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.