/indian-express-malayalam/media/media_files/uploads/2019/09/Baroz-3D-Mohanlal-ropes-in-child-prodigy-pianist-Lydian-Nadhaswaram-as-music-director.jpg)
തന്റെ സംവിധാന സംരംഭമായ 'ബറോസ്' എന്ന ത്രീ ഡി ചിത്രത്തിന്റെ സംഗീത സംവിധായകനെ പരിചയപ്പെടുത്തി മോഹന്‍ലാല്‍. ചെന്നൈ സ്വദേശി പതിമൂന്നു വയസ്സുകാരന്‍ പിയാനോ വാദകന്‍ ലിഡിയന്‍ നാദസ്വരമാണ് മോഹന്‍ലാല്‍ ചിത്രത്തിനു സംഗീതം ഒരുക്കുക. ലിഡിയന്‍ ആയിരിക്കും ബാറോസിന്റെ സംഗീത സംവിധാനം എന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ചിത്രത്തിൽ ബറോസ്സായി എത്തുന്നത് മോഹന്‍ലാൽ തന്നെയാണ്. ബറോസ്- ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവര്‍ണനിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, നടൻ റാഫേല്‍ അമര്‍ഗോ എന്നിവരാണ് 'ബറോസ്സി'ൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ റോളിൽ റഫേല്‍ അമര്‍ഗോ എത്തുമ്പോൾ ഗാമയുടെ ഭാര്യാവേഷമാണ് പാസ് വേഗയ്ക്ക്.
നവോദയയുമൊത്താണ് ചിത്രം നിർമ്മിക്കുന്നത്. ജിജോ പുന്നൂസ് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. കെ.യു മോഹനനനാണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവ, പോര്‍ച്ചുഗല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം. ത്രി ഡി ചിത്രമായി ഒരുങ്ങുന്ന 'ബറോസി'ന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.
Read Here: Mohanlal Barroz film: ബറോസിൽ സ്പാനിഷ് താരങ്ങളും; കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മോഹൻലാൽ
ആശിര്‍വാദത്തോടെ ലാലേട്ടന്‍
'ആശിര്‍വാദത്തോടെ ലാലേട്ടന്‍' എന്ന പരിപാടിയ്ക്കിടെയാണ് മോഹന്‍ലാല്‍ ഈ പ്രഖ്യാപനവും പരിചയപ്പെടുത്തലും നടത്തിയത്.
ആരാണ് ലിഡിയന്‍ നാദസ്വരം?
തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനാണ് ലിഡിയൻ. ജനിച്ച് ഇരുപത്തിമൂന്നാം മാസം മുതല്‍ തന്നെ സംഗീതത്തില്‍ ഇന്ദ്രജാലം കാട്ടുന്ന ഈ കുട്ടിപ്രതിഭ യുടെ തുടക്കം ഡ്രംസിലായിരുന്നു. ഇപ്പോള്‍ ലിഡിയന് പതിനാലു സംഗീത ഉപകാരങ്ങളില്‍ വൈദഗ്ധ്യമുണ്ട്. ഒമ്പതാം വയസിലാണ് പിയാനോ പഠനം ആരംഭിച്ചത്. ലണ്ടൻ ട്രിനിറ്റി കോളേജ് ഒഫ് മ്യൂസിക്കിൽ ചേർന്ന് ചെറിയ പ്രായത്തിൽ പിയാനോയിൽ അഞ്ചാം ഗ്രേഡ് നേടി.
കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയില്‍ വേള്‍ഡ്‌സ് ബെസ്റ്റില്‍ ഒന്നാം സമ്മാനം ഏഴരക്കോടി രൂപ സമ്മാനം നേടിയത് ഈ പ്രതിഭയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us