/indian-express-malayalam/media/media_files/uploads/2021/11/Babu-Antony-1.jpg)
ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന 'ദ ഗ്രേറ്റ് എസ്കേപ്പ്' എന്ന ചിത്രത്തിലാണ് ആർതർ ആന്റണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മകന്റെ സിനിമാപ്രവേശവുമായി ബന്ധപ്പെട്ട് വന്ന വാർത്തയ്ക്കു താഴെ ഒരാൾ നൽകിയ കമന്റും അതിനു ബാബു ആന്റണി നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "സിനിമാതാരങ്ങളുടെ മക്കളല്ലാത്ത എത്രപേർ ഇപ്പോൾ സിനിമയിൽ ഉണ്ട്?" എന്നായിരുന്നു ഒരാളുടെ ചോദ്യം. "മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ബാബു ആന്റണി, ജയറാം…. ആ ലിസ്റ്റ് വളരെ വലുതാണ്," എന്നാണ് ബാബു ആന്റണി മറുപടി നൽകിയിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2021/11/Babu-Antony-2.jpg)
മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ഓഡിഷനിലൂടെയാണ് 'ദ ഗ്രേറ്റ് എസ്കേപ്പ്' എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് ഇടുക്കി ഗോൾഡിലും ആർതർ ചെറിയൊരു വേഷം ചെയ്തിരുന്നു. മുൻപും അവസരങ്ങൾ ഈ പതിനാറുകാരനെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താൽ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു. ആർതറിന്റെ സിനിമാപ്രവേശനത്തിന് ആശംസകളുമായി മഞ്ജുവാര്യരും രംഗത്തെത്തിയിരുന്നു.
Read more: തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ; ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന കുട്ടിയെ മനസ്സിലായോ?
മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. മലയാള സിനിമയിൽ ബാബു ആന്റണി ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ആക്ഷൻ ഹീറോ എന്ന ആ സ്ഥാനം കയ്യേറാൻ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. 'കായംകുളം കൊച്ചുണ്ണി'യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. 'അടങ്ക മാറു' എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.
അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന 'ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്' എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.