scorecardresearch

സാരിയുടുത്ത് 'ഡ്രീം ഗേളായി' ആയുഷ്മാന്‍; സാരി ട്വിറ്റര്‍ ചലഞ്ചില്‍ നടിമാരെ പോലും പിന്നിലാക്കി

സാരി ട്രെന്‍ഡ് ഏറ്റെടുത്ത് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖരും പ്രമുഖരല്ലാത്തവരും ഇതില്‍ പെടും.

സാരി ട്രെന്‍ഡ് ഏറ്റെടുത്ത് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖരും പ്രമുഖരല്ലാത്തവരും ഇതില്‍ പെടും.

author-image
Entertainment Desk
New Update
Ayushman Khurana, Priyanka Gandhi, പ്രിയങ്ക ഗാന്ധി, Twitter, ട്വിറ്റര്‍, trend, ട്രെന്‍ഡ്, hashtag, ഹാഷ്ടാഗ്, saree, സാരി

ട്വിറ്ററില്‍ ട്രെന്റിങ്ങായി മാറിയ സാരി ചലഞ്ചില്‍ താരമായി ആയുഷ്മാന്‍ ഖുറാന. ബോളിവുഡ് സുന്ദരിമാരെല്ലാം തങ്ങളുടെ സാരിയിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ആയുഷ്മാനും സാരിയുടുത്തെത്തിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ഡ്രീം ഗേളിന്റെ സെറ്റില്‍ നിന്നുമാണ് ആയുഷ്മാന്‍ സാരി ട്വിറ്റര്‍ ചലഞ്ചില്‍ പങ്കെടുത്തത്.

Advertisment

നീല സാരിയുടുത്ത ചിത്രമാണ് ആയുഷ്മാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്‌കൂട്ടറില്‍ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ മുഖത്തെ ഭാവവും രസകരമാണ്. എക്താ കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഡ്രീം ഗേള്‍. ചിത്രത്തില്‍ നുഷ്‌റത്ത് ഭരുച്ചയാണ് നായികയായെത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ എന്നും പുതിയ ട്രെന്‍ഡുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എല്ലാവരും ഇപ്പോള്‍ വാര്‍ധക്യത്തിലെ ഫോട്ടോ ഫെയ്‌സ് ആപ്പിലൂടെ ഉണ്ടാക്കി പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. ഇതിനിടയിലാണ് ട്വിറ്ററില്‍ മറ്റൊരു ട്രെന്‍ഡും പ്രത്യക്ഷപ്പെട്ടത്. #SareeTwitter എന്ന ട്രെന്‍ഡാണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്. വ്യത്യസ്തമായ ഇന്ത്യന്‍ സാരികള്‍ ഉടുത്തു നില്‍ക്കുന്ന ചിത്രം പങ്ക് വയ്ക്കുക എന്നത് മാത്രമാണ് ട്രെന്‍ഡില്‍ പങ്കെടുക്കാനായി ചെയ്യേണ്ടത്.

Advertisment

Read More: 'നാണം കൊണ്ട് മുഖം താഴ്‍ത്തിയോ പ്രിയങ്ക?'; വിവാഹ ദിനത്തില്‍ സാരിയുടുത്ത ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ്

സാരി ട്രെന്‍ഡ് ഏറ്റെടുത്ത് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖരും പ്രമുഖരല്ലാത്തവരും ഇതില്‍ പെടും. പ്രിയങ്ക ചതുര്‍വേദി, നടി നഗ്മ, നുപുര്‍ ശര്‍മ, ഗര്‍വിത ഗര്‍ഗ് തുടങ്ങിയ സെലിബ്രിറ്റികളും സാരി ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചവരില്‍പ്പെടുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ട്രെന്‍ഡിന്റെ ഭാഗമായി സാരി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തു.

Ayushmann Khurrana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: