സോഷ്യൽ മീഡിയയില്‍ എന്നും പുതിയ ട്രെന്‍ഡുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എല്ലാവരും ഇപ്പോള്‍ വാർധക്യത്തിലെ ഫോട്ടോ ഫെയ്സ് ആപ്പിലൂടെ ഉണ്ടാക്കി പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്. ഇതിനിടയിലാണ് ട്വിറ്ററില്‍ മറ്റൊരു ട്രെന്‍ഡും പ്രത്യക്ഷപ്പെട്ടത്. #SareeTwitter എന്ന ട്രെന്‍ഡാണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്. വ്യത്യസ്തമായ ഇന്ത്യന്‍ സാരികള്‍ ഉടുത്തു നില്ക്കുന്ന ചിത്രം പങ്ക് വയ്ക്കുക എന്നത് മാത്രമാണ് ട്രെന്‍ഡില്‍ പങ്കെടുക്കാനായി ചെയ്യേണ്ടത്.
Because #SareeTwitter & I cannot miss tweeting with this hashtag 🙂 pic.twitter.com/VTC2ISlvoy
— Priyanka Chaturvedi (@priyankac19) July 15, 2019
Read More: ഒറ്റ ദിവസംകൊണ്ട് താരങ്ങൾ വാർധക്യത്തിലെത്തിയപ്പോൾ; ഞെട്ടി സോഷ്യൽ മീഡിയ
ഇന്ത്യന്‍ സാരികളുടെയും സാരി ധരിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തെയും പ്രതിഫലിപ്പിക്കുകയാണ് ട്രെന്‍ഡിന്റെ ഉദ്ദേശ്യം. തിരക്കേറിയ ജീവിതത്തില്‍ സ്ത്രീകളിലെ സാരി കമ്പം കുറഞ്ഞു വരികയാണ്. വിവാഹം, പിറന്നാള്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന ചടങ്ങുകളില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീകള്‍ സാരി ഉപയോഗിക്കുന്നത്. ഇതിനിടെയാണ്, തങ്ങളുടെ പ്രിയപ്പെട്ട സാരി ധരിച്ച് സ്ത്രീകള്‍ ഒരു ട്രെന്‍ഡ് തന്നെ ആരംഭിച്ചിരിക്കുന്നത്.
Here comes a trend I can completely relate to! #SareeTwitter pic.twitter.com/CrP95J5edv
— Nupur Sharma (@NupurSharmaBJP) July 15, 2019
സാരി ട്രെന്‍ഡ് ഏറ്റെടുത്ത് നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖരും പ്രമുഖരല്ലാത്തവരും ഇതില്‍ പെടും. പ്രിയങ്ക ചതുര്‍വേദി, നടി നഗ്മ, നുപുര്‍ ശര്‍മ, ഗര്‍വിത ഗര്‍ഗ് തുടങ്ങിയ സെലിബ്രിറ്റികളും സാരി ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചവരില്പ്പെടുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ട്രെന്‍ഡിന്റെ ഭാഗമായി സാരി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തു.
Morning puja on the day of my wedding (22 years ago!) #SareeTwitter pic.twitter.com/EdwzGAP3Wt
— Priyanka Gandhi Vadra (@priyankagandhi) July 17, 2019
പിങ്ക് ബെനാറസി സാരിയില്‍ നില്ക്കുന്ന തന്റെ പ്രിയപ്പെട്ട ചിത്രമാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. 22 വര്‍ഷം മുമ്പ് തന്റെ വിവാഹദിനത്തില്‍ എടുത്ത ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ‘വിവാഹ ദിനത്തില്‍ രാവിലെ പൂജയുടെ സമയം (22 വര്‍ഷം മുമ്പ്),’ പ്രിയങ്ക അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നു. മിനിറ്റുകള്‍ക്കുളളില്‍ ചിത്രം വൈറലായി മാറി. നിരവധി പേരാണ് കമന്റ് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തത്.