/indian-express-malayalam/media/media_files/uploads/2022/11/avatar.jpg)
ഫിയോക്കും വിതരണക്കാരും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ധാരണയിലെത്തി. ചിത്രത്തിന്റെ ആകെ വരുമാനത്തിൽ നിന്ന് 55 ശതമാനം വിതരണക്കാർക്കും 45 ശതമാനം തിയേറ്ററുടമകളും പങ്കിടാം എന്നതാണ് ധാരണ.സംസ്ഥാനത്തെ എല്ലാം തിയേറ്ററുകളിലും അവതാർ റിലീസിനെത്തുമെന്നും ഫിയോക്ക് അറിയിച്ചു. 65 ശതമാനം എന്ന നിലപാട് വിതരണകാർ എടുത്തതിനു പിന്നാലൊണ് അവതാർ കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിലേക്ക് ഫിയോക്കെത്തിയത്.
അന്യഭാഷാ ചിത്രങ്ങൾക്ക് 50-55 ശതമാനമാണ് നൽകുന്നത്.റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയേറ്റർ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാര്‍ ആവശ്യപ്പെട്ടത്.എന്നാൽ 55 ശതമാനത്തിനു മുകളിൽ വിഹിതം നൽകാനാകില്ലെന്നായിരുന്നു തിയേറ്റർ ഉടമകളുടെ നിലപാട്.
ഡിസ്നി കമ്പനിയാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. 'അവതാർ - ദ വേ ഓഫ് വാട്ടർ' ഡിസംബര്‍ 16നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം 'അവതാര്‍' റിലീസ് ചെയ്‍തത് 2009 ലാണ്. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് 'അവതാർ- ദ വേ ഓഫ് വാട്ടർ' റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.