/indian-express-malayalam/media/media_files/uploads/2019/12/asif-veena-2.jpg)
നായികയായി എത്തിയ ആദ്യത്തെ ചിത്രം തന്നെ സൂപ്പർ ഹിറ്റായതിന്റെ സന്തോഷത്തിലാണ് വീണ നന്ദകുമാർ. ആസിഫ് അലിക്കൊപ്പം അഭിനയിച്ച 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെയാണ് വീണ നന്ദകുമാർ എന്ന നായികയെ മലയാള സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ വിജയം ആഘോഷിക്കുന്ന ഈ വേളയിൽ​ വീണയ്ക്ക് ആസിഫ് അലിയോട് ഒരു കാര്യം ചോദിക്കാനുണ്ട്. റെഡ് എഫ്എമ്മിന്റെ അഭിമുഖത്തിലാണ് വീണ ഇക്കാര്യം പറഞ്ഞത്.
Read More: രണ്ടെണ്ണം അടിച്ചാൽ ഞാൻ നന്നായി സംസാരിക്കും; 'കെട്ട്യോളാണ് എന്റെ മാലാഖ'യിലെ നായിക
"ആസിഫ് അലി ഇപ്പോൾ ഇവിടെ ഇല്ല. സിനിമ ഹിറ്റായിരിക്കുന്നതുകൊണ്ട് ഭയങ്കര സ്നേഹം തോന്നുകയാണ് ആളോട്. സ്ക്രീനിൽ കണ്ട് കണ്ട് സ്നേഹം തോന്നുകയാണ്. അതുകൊണ്ട് ആസിഫ് അലിയോട് എനിക്ക് ചോദിക്കാനുള്ളത് വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ എന്നാണ്," വീണ നന്ദകുമാർ പറയുന്നു.
View this post on InstagramNo words to define this Lov ! Thankyou All..! Spcl tnx to @iam_rjmike @redfmmalayalam ☺️
A post shared by Veena Nandakumar (@veena__nandakumar_) on
വീണ സംസാരിക്കുന്ന വീഡിയോ ഷെയ്ൻ നിഗവും ഷെയർ ചെയ്തിട്ടുണ്ട്. വീണയെ ടാഗ് ചെയ്ത് ചിരിക്കുന്ന സ്മൈലിയോടെയാണ് ഷെയ്ൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കുടുംബബന്ധങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. കൗതുകമുള്ളൊരു കുടുംബ കഥയാണ് ചിത്രം പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം ഗ്രാമീണാന്തരീക്ഷത്തിലുള്ള നാട്ടിൻപ്പുറത്തുകാരൻ കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്ര കൂടിയാണിത്.
ബേസിൽ ജോസഫും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റിര്‍ തങ്കം തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് അഭിലാഷ്.എസ് ആണ്.
വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, കക്ഷി: അമ്മിണിപ്പിള്ള, അണ്ടർ വേൾഡ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമെത്തുന്ന ആസിഫ് അലി ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.