രണ്ടെണ്ണം അടിച്ചാൽ ഞാൻ നന്നായി സംസാരിക്കും; ആസിഫ് അലിയുടെ നായിക പറയുന്നു

താൻ നാല് തവണ പ്രണയിച്ചിട്ടുണ്ടെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോൾ താൻ തന്നെയാണ് ബന്ധങ്ങൾ​ അവസാനിപ്പിക്കാറുള്ളതെന്നും വീണ പറയുന്നു

asif ali, actor asif ali, ആസിഫ് അലി, veena nadakumar, വീണ നന്ദകുമാർ, kettyolanu ente malakaha, കെട്ട്യോളാണ് എന്റെ മാലാഖ, iemalayalam, ഐഇ മലയാളം

നായികയായി എത്തിയ ആദ്യത്തെ ചിത്രം തന്നെ സൂപ്പർ ഹിറ്റായതിന്റെ സന്തോഷത്തിലാണ് വീണ നന്ദകുമാർ. ആസിഫ് അലിക്കൊപ്പം അഭിനയിച്ച ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെയാണ് വീണ നന്ദകുമാർ എന്ന നായികയെ മലയാള സിനിമയ്ക്ക് ലഭിച്ചത്. സിനിമാ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങളിൽ അധികം സംസാരിക്കാതിരിക്കുന്ന വീണയെ കണ്ട്, ഈ നായിക അത്ര സംസാരിക്കാത്ത ടൈപ്പാണ് എന്ന് കരുതരുത്. വീണ നന്നായി സംസാരിക്കും. പക്ഷെ രണ്ടെണ്ണം അടിക്കണം എന്നു മാത്രം. റെഡ് എഫ്എമ്മിലെ അഭിമുഖത്തിലായിരുന്നു വീണയുടെ തുറന്നു പറച്ചിൽ

“ചില സമയങ്ങളിൽ എനിക്ക് തോന്നിയാൽ ഞാൻ ചിലപ്പോൾ കുറേ സംസാരിക്കും. ചിലപ്പോൾ ഒട്ടും സംസാരിക്കില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ കുറേ സംസാരിക്കും. അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാൻ കുറച്ചായിട്ടേ ഉള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാൽ സംസാരിക്കും. ഒരെണ്ണം അടിച്ചാലും മതി,” ചിരിച്ചുകൊണ്ട് വീണ പറയുന്നു.

പൊതുവെ ഒരു പെൺകുട്ടി, അല്ലെങ്കിൽ ഒരു നായിക മദ്യപിക്കുന്ന കാര്യം പറയുമ്പോൾ മുഖം ചുളിക്കുന്ന പ്രേക്ഷകർ ഇക്കുറി കൈയടിയോടെയാണ് വീണയെ സ്വാഗതം ചെയ്തത് എന്നതാണ് മറ്റൊരു കാര്യം. ഇത്രയും ബോൾഡ് ആയി കാര്യങ്ങൾ സംസാരിക്കുന്ന പെൺകുട്ടിക്ക് കൈയടി എന്നായിരുന്നു കൂടുതൽ​ പേരും പറഞ്ഞത്.

Read More: ‘എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തര്വോ;’ ആസിഫ് അലിയോട് നായികയ്ക്ക് ചോദിക്കാനുള്ളത്

ഇതേ അഭിമുഖത്തിൽ തന്നെ താൻ നാല് തവണ പ്രണയിച്ചിട്ടുണ്ടെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോൾ താൻ തന്നെയാണ് ബന്ധങ്ങൾ​ അവസാനിപ്പിക്കാറുള്ളതെന്നും വീണ പറയുന്നു. മുംബൈയിൽ​ ജനിച്ചു വളർന്ന വീണയുടെ രണ്ടാമത്തെ ചിത്രമാണ് കെട്ട്യോൾ ആണെന്റെ മാലാഖ. ആദ്യ ചിത്രം കടങ്കഥ ആയിരുന്നു. ഇനി തിയേറ്ററുകളിൽ എത്താനുള്ളത് കോഴിപ്പോര് എന്ന ചിത്രമാണ്. കേരളത്തിൽ​ ഒറ്റപ്പാലമാണ് വീണയുടെ നാട്.

കുടുംബബന്ധങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. കൗതുകമുള്ളൊരു കുടുംബ കഥയാണ് ചിത്രം പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം ഗ്രാമീണാന്തരീക്ഷത്തിലുള്ള നാട്ടിൻപ്പുറത്തുകാരൻ കഥാപാത്രമായി ആസിഫ് അലി എത്തുന്ന ചിത്ര കൂടിയാണിത്.

ബേസിൽ ജോസഫും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ നിസ്സാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജി പീറ്റിര്‍ തങ്കം തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് അഭിലാഷ്.എസ് ആണ്.

വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ, കക്ഷി: അമ്മിണിപ്പിള്ള, അണ്ടർ വേൾഡ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമെത്തുന്ന ആസിഫ് അലി ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’.

Web Title: Asif ali film kettyolaanu ente malakha actress veena nandakumar

Next Story
Mamangam Movie Release, Review Highlights: കാത്തിരുന്നവരെ നിരാശപ്പെടുത്താതെ ‘മാമാങ്കം’mamangam movie release, mamangam movie review, mamangam audience review, mamangam release today, mamangam release live updates, mammootty starrer mamangam release live updates, mamangam movie twitter reaction, mamangam critics review, mamangam release live coverage, mammootty, prachi tehlan, iniya, anu sithara, unni mukundan
The moderation of comments is automated and not cleared manually by malayalam.indianexpress.com