/indian-express-malayalam/media/media_files/uploads/2023/05/Ashish-Vidyarthi-wedding.jpg)
Ashish Vidyarthi- Rupali Barua Wedding
സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ തെന്നിന്ത്യൻ താരമായ ആശിഷ് വിദ്യാർത്ഥി വ്യാഴാഴ്ചയാണ് പുനർവിവാഹിതനായത്. അസം ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് 57കാരനായ ആശിഷിന്റെ വധു. വ്യാഴാഴ്ച കൊൽക്കത്തയിൽ വച്ചായിരുന്നു വിവാഹം.
/indian-express-malayalam/media/media_files/uploads/2023/05/image-25.png)
ഫാഷൻ സംരംഭകയായ രൂപാലിയുമായുള്ള വിവാഹത്തെ കുറിച്ച് ആശിഷ് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുൻ ഭാര്യ പൈലു വിദ്യാർത്ഥിയുമായുള്ള തന്റെ ബന്ധം സൗഹാർദ്ദപരമായാണ് അവസാനിച്ചതെന്നും ആശിഷ് വീഡിയോയിൽ പറയുന്നു.
/indian-express-malayalam/media/media_files/uploads/2023/05/image-26.png)
“നമ്മുടെ ഓരോരുത്തരുടെയും ജീവിതവും വ്യത്യസ്തമാണ്. ഓരോരുത്തർക്കും വ്യത്യസ്‌തമായ വെല്ലുവിളികൾ, വ്യത്യസ്‌ത പശ്ചാത്തലങ്ങൾ, വിദ്യാഭ്യാസം, വ്യത്യസ്ത ചിന്താരീതികൾ ഒക്കെയുണ്ട്. ഓരോരുത്തരുടെയും തൊഴിലുകൾ വ്യത്യസ്തമാണ്. നാമെല്ലാവരും വ്യത്യസ്ത സാമൂഹിക തലങ്ങളിൽ നിന്നും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും മതങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമുള്ളവരാണ്, എന്നാൽ പൊതുവായ ഒരു കാര്യം, നാമെല്ലാവരും സന്തോഷവാനായിരിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്.
/indian-express-malayalam/media/media_files/uploads/2023/05/image-24.png)
ആദ്യ ഭാര്യ പൈലുവുമായുള്ള 22 വർഷത്തെ ബന്ധം കഴിഞ്ഞ രണ്ട് വർഷമായി വഷളായിരുന്നുവെന്നും അതിനുശേഷം തമ്മിൽ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആശിഷ് കൂട്ടിച്ചേർത്തു. “22 വർഷം മുമ്പ് പൈലുവും ഞാനും കണ്ടുമുട്ടി, ഞങ്ങൾ വിവാഹിതരായി. അത് അത്ഭുതകരമായ ഒന്നായിരുന്നു. ഞങ്ങൾക്ക് ഇപ്പോൾ 22 വയസ്സുള്ള മകനുണ്ട് (ആർത്ത്), അവൻ ജോലി ചെയ്യുന്നു. എന്നാൽ എങ്ങനെയോ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് പൂർത്തിയാക്കിയ മനോഹരമായ ഒരു ഇന്നിംഗ്‌സിന് ശേഷം, ഞങ്ങളുടെ ഭാവി പരസ്പരം വ്യത്യസ്തമാണെന്ന് പിലൂവും ഞാനും കണ്ടെത്തി.”
"ഞങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ചപ്പോൾ, വ്യത്യാസങ്ങൾ പരിഹരിക്കാനാകുമെന്നും എന്നാൽ അത് രണ്ടുപേരിൽ ഒരാൾ മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കുകയും സന്തോഷത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്ന വിധത്തിലാകാമെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി. സന്തോഷമാണ് നമുക്കെല്ലാവർക്കും വേണ്ടത്, അല്ലേ? അതിനാൽ ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. നമുക്ക് ഒരുമിച്ച് സൗഹൃദപരമായി മുന്നോട്ട് നടക്കാൻ കഴിയുന്നില്ലെങ്കിൽ, നമുക്ക് വേറിട്ട് നടക്കാം. പക്ഷേ സൗഹാർദ്ദപരമായി തുടരാം," സൗഹൃദത്തോടെയാണ് തങ്ങൾ പിരിഞ്ഞതെന്ന് ആശിഷ് പറയുന്നു.
"എനിക്ക് ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാൻ ആഗ്രഹമുള്ളതിനാൽ വീണ്ടും വിവാഹം കഴിക്കണമെന്നു തോന്നി. എനിക്ക് അപ്പോൾ പ്രായം 55 വയസ്സായിരുന്നു, എനിക്ക് ആരെയെങ്കിലും വിവാഹം കഴിക്കണമെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് ഞാൻ രൂപാലി ബറുവയെ പരിചയപ്പെടുന്നത്. ഞങ്ങൾ ചാറ്റ് ചെയ്തു, ഒരു വർഷം മുമ്പ് ഞങ്ങൾ കണ്ടുമുട്ടി, ഞങ്ങൾ പരസ്പരം രസകരമായ കാര്യങ്ങൾ കണ്ടെത്തി, ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് നടക്കാമെന്ന് ഞങ്ങൾ കരുതി, അതിനാൽ ഞാനും രൂപാലിയും വിവാഹിതരായി. അവൾക്ക് 50, എനിക്ക് 57, 60 അല്ല. പക്ഷേ എന്റെ സുഹൃത്തിന് പ്രായം പ്രശ്നമല്ല. പ്രായഭേദമന്യേ നമുക്കോരോരുത്തർക്കും സന്തോഷിക്കാം,” ആശിഷ് കൂട്ടിച്ചേർത്തു.
എല്ലാവരുടെയും ജീവിത തിരഞ്ഞെടുപ്പുകളെ നമ്മൾ ‘ബഹുമാനിക്കണം’ എന്ന് പറഞ്ഞുകൊണ്ടാണ് ആശിഷ് വിദ്യാർഥി അവസാനിപ്പിച്ചത്. “നമുക്ക് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കാം. ആളുകൾ അവരുടെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം. ഓരോരുത്തരും വ്യത്യസ്തരാണ്, ഉത്തരവാദിത്തങ്ങൾ നിറവേറ്റി സന്തോഷവാനായിരിക്കാൻ അവർക്കു കഴിയട്ടെ, ആ ജീവിതങ്ങളെ നമുക്ക് ബഹുമാനിക്കാം. ”
മുൻപ്, ആശിഷുമായുള്ള തന്റെ ബന്ധം അവസാനിച്ചതായി പൈലുവും വ്യക്തമാക്കിയിരുന്നു. തന്റെ മുൻ ഭർത്താവ് ഒരിക്കലും തന്നെ ചതിച്ചിട്ടില്ലെന്നും തങ്ങളുടെ ബന്ധത്തിൽ 'പീഡനങ്ങളോ ബുദ്ധിമുട്ടുകളോ' ഇല്ലെന്നുമാണ് പൈലു പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.