/indian-express-malayalam/media/media_files/uploads/2021/06/alare-nee-ennil.jpg)
അർജുൻ അശോകൻ നായകനായ 'മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്' എന്ന ചിത്രത്തിലെ 'അലരേ നീ എന്നിലെ' എന്ന ഗാനം പുതിയ യൂട്യൂബ് റെക്കോർഡ് സ്വന്തമാക്കി ശ്രദ്ധ നേടുന്നു. 5 മില്യൺ ആളുകളാണ് ഇതുവരെ യൂട്യൂബിൽ ഈ ഗാനം ഇതുവരെ കണ്ടിരിക്കുന്നത്.
ശബരീഷ് വർമ്മയാണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. പ്രേമത്തിലെ 'മലരേ' എന്ന ഗാനത്തിനു ശേഷം ശബരീഷിന്റെ മറ്റൊരു ഗാനം കൂടി വൈറലാവുകയാണ് ഇപ്പോൾ. തീവണ്ടി, എടക്കാട് ബെറ്റാലിയൻ എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്ക് സംഗീതം നിർവ്വഹിച്ച കൈലാസ് ആണ് ഈ പാട്ടിന്റെയും സംഗീതം. അയ്റാനും നിത്യ മാമനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവാഗതരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ നിർവ്വഹിച്ചിരിക്കുന്നതും ഇവർ തന്നെ.
Read more: പുതിയ റിക്കോര്‍ഡിട്ട് സൗത്തിന്ത്യയുടെ സ്വന്തം ‘റൗഡി ബേബി’
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.