/indian-express-malayalam/media/media_files/uploads/2023/06/Arjun-Ashokan-daughter.png)
Source/ Instagram
യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ.
2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2020 നവംബർ 25നാണ് അർജുനും ഭാര്യ നിഖിതയ്ക്കും ഒരു മകൾ പിറന്നത്. അൻവി എന്നാണ് മകൾക്ക് അർജുൻ പേരിട്ടിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നിഖിത ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾ അൻവി ആദ്യമായി സ്ക്കൂളിൽ പോകുന്ന ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നിഖിത. 'പെട്ടെന്നൊരു ദിവസം നിങ്ങളുടെ കുഞ്ഞ് മകൾ ചെറുതല്ലാതാകുന്നു' എന്നാണ് നിഖിത വീഡിയോയ്ക്ക് താഴെ കുറിച്ചത്.
മകളെ രാവിലെ എഴുന്നേൽപ്പിക്കുന്നതും ഒരുക്കി സ്ക്കൂളിലേക്ക് അയക്കുന്നതും വീഡിയോയിൽ കാണാം. കൊച്ചുമകളെ സന്തോഷത്തോടെ സ്ക്കൂളിലേക്ക് അയക്കുകയാണ് ഹരിശ്രീ അശോകനും. അർജുനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂട്ടുക്കാരുമായി തന്റെ ആദ്യ ദിവസം ചെലവഴിക്കുകയാണ് കുഞ്ഞ് അൻവി.
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിൽ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.
സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം', 'ഉണ്ട' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ജൂൺ' എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്.
അച്യൂത് വിനായകിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ത്രിശങ്കു' ആണ് അർജുന്റെ അവസാനം റിലീസിനെത്തിയ ചിത്രം. അന്ന ബെൻ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.