scorecardresearch

സഹോദരന്റെ വിവാഹത്തിന് നാടൻ ലുക്കിൽ അർജുൻ അശോകനും ഭാര്യയും; ചിത്രങ്ങൾ

അർജുൻ അശോകനും കുടുംബവും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

അർജുൻ അശോകനും കുടുംബവും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arjun Ashokan, Arjun Ashokan actor, Arjun Ashokan family

Source/ Instagram

യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ​ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിൽ ഉള്ളത്. നായകനായും വില്ലനായും സ്വഭാവനടനായുമൊക്കെ പുതിയ കാല മലയാളസിനിമയിൽ അർജുൻ നിറഞ്ഞു നിൽക്കുകയാണ്.

Advertisment

നിഖിതയാണ് അർജുന്റെ ഭാര്യ. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.ഇവർക്ക് അൻവി എന്നു പേരുള്ള മകളുമുണ്ട്.

Advertisment

നിഖിതയുടെ സഹോദരൻ നിഖിലിന്റെ വിവാഹ ചടങ്ങുകൾക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പട്ടു സാരി അണിഞ്ഞാണ് നിഖിത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മുണ്ടും ഷർട്ടുമണിഞ്ഞാണ് അർജുൻ അശോകൻ എത്തിയത്. മകൾ അൻവിയെയും ചിത്രങ്ങളിൽ കാണാം.

ഇതിനു മുൻപ് വിവാഹത്തിന്റെ മറ്റു ചടങ്ങുകൾ അടങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’, ‘മന്ദാരം', 'ഉണ്ട' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'ജൂൺ' എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. രോമാഞ്ചം, പ്രണയ വിലാസം,തുറമുഖം എന്നീ ചിത്രങ്ങളാണ് അർജുന്റെ അടുത്തിടെ ഹിറ്റായ ചിത്രങ്ങൾ. അച്യുത് വിനായകിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രിശങ്കു ആണ് അർജുന്റെ അവസാനം റിലീസിനെത്തിയ ചിത്രം.

Actor Family Malayalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: