scorecardresearch

അച്ഛന്റെ വഴിയേ മകളും; റഹ്മാന്റെ മകൾ ഇനി സംഗീത സംവിധായിക

ഹാലിത ഷമീമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'മിൻമിനി'യിൽ സംഗീതം ഒരുക്കുന്നത് ഖദീജ റഹ്മാനാണ്

ഹാലിത ഷമീമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'മിൻമിനി'യിൽ സംഗീതം ഒരുക്കുന്നത് ഖദീജ റഹ്മാനാണ്

author-image
Entertainment Desk
New Update
A R Rahman, Khatija Rahman, Rahman Daughter

Entertainment Desk/ IE Malayalam

പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും മകൾ ഖദീജ റഹ്മാൻ പുതിയ ചുവടുവപ്പുകൾക്ക് ഒരുങ്ങുകയാണ്. തന്റെ സ്വരമാധുര്യം കൊണ്ട് ആരാധകരെ നേടിയെടുക്കാൻ കുറച്ച് നാളുകൾ കൊണ്ടു തന്നെ ഖദീജയ്ക്ക് സാധിച്ചു.

Advertisment

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൊന്നിയിൻ സെൽവ'ന്റെ രണ്ടാം ഭാഗത്തിലാണ് ഖദീജ അവസാനമായി തന്റെ സാന്നിധ്യം അറിയിച്ചത്. എ ആർ റഹ്മാൻ തന്നെ സംഗീതം നൽകിയ 'ചെല്ലചെറു നിലാവേ' എന്ന ഗാനം ആലപിച്ചത് ഖദീജയായിരുന്നു. ഇപ്പോഴിതാ അച്ഛനും സഹോദരനും പിന്നാലെ സംഗീത സംവിധാന രംഗത്തേയ്ക്കും അരങ്ങേറ്റം കുറിക്കുകയാണ് ഖദീജ.

ഹാലിതാ ഷമീമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രം 'മിൻമിനി'യ്ക്ക് വേണ്ടിയായിരിക്കും ഖദീജ സംഗീതം ഒരുക്കുക.

Advertisment

ചെന്നൈ എഎം സ്റ്റുഡീയോസിൽ ഖദീജയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം ഹാലിതാ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. "മിൻമിനിയ്ക്കു വേണ്ടി ഈ പ്രതിഭയ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. മധുരമായ സ്വരമുള്ള ആ ഗായിക നല്ലൊരു സംഗീത സംവിധായിക കൂടിയാണ്," ഹാലിത കുറിച്ചു.

2010 ൽ പുറത്തിറങ്ങിയ 'എന്തിരൻ' ചിത്രത്തിലെ 'പുതിയ മനിതാ' എന്ന ഗാനമാണ് ഖദീജ ആദ്യമായി പിന്നണി ആലപിച്ചത്. എ ആർ റഹ്മാനും എസ് പി ബാലസുബ്രഹ്മണ്യത്തിനും ഒപ്പമായിരുന്നു ഖദീജയുടെ തുടക്കം. പിന്നീട് ആറു ഗാനങ്ങൾ പാടിയ ഖദീജ ഏവർക്കും സുപരിചിതയായി മാറി.

2015ലാണ് 'മിൻമിനി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. എന്നാൽ 2018ൽ മിൻമിനിയുടെ ഷൂട്ടിങ്ങ് ക്രിയേറ്റീവ് ഡിസിഷൻ എന്ന പേരിൽ ഹാലിത നിർത്തി വച്ചു. "മിൻമിനിയുടെ ആദ്യ ഭാഗം 2015ൽ ഷൂട്ട് ചെയ്തിരുന്നു. 2019 ൽ രണ്ടാം ഭാഗം ചിത്രീകരിക്കാമെന്നത് ഒരു ക്രിയേറ്റീവ് ഡിസിഷനായിരുന്നു. ചെറുപ്പകാലം അവതരിപ്പിച്ചവർ വലുതായി മുതിർന്ന കാലഘട്ടവും ചെയ്യണമെന്ന നിർബന്ധത്തിലാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അപ്പോൾ വേറെ താരങ്ങളെ കാസ്റ്റ് ചെയ്യണ്ട ആവശ്യമില്ലല്ലോ," ഹാലിതയുടെ വാക്കുകളിങ്ങനെയായിരുന്നു.

A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: