scorecardresearch

24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അവർ ഒരുമിക്കുമ്പോൾ

യോദ്ധ, ഇരുവർ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലും എ ആർ റഹ്മാനും വീണ്ടും ഒന്നിക്കുകയാണ്

യോദ്ധ, ഇരുവർ എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലും എ ആർ റഹ്മാനും വീണ്ടും ഒന്നിക്കുകയാണ്

author-image
Entertainment Desk
New Update
Mohanlal, A R Rahman, A R Rahman Mohanlal photo, AR Rahman aarattu, aarattu, Mohanlal film aarattu, B unnikrishnan, Neyyattinara gopan, Mohanlal new film, മോഹൻലാൽ, ആറാട്ട്, indian express malayalam, IE malayalam

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലും സംഗീതലോകത്തെ ഇതിഹാസം എ ആർ റഹ്മാനും 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ട്' എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ പ്രതിഭകൾ വീണ്ടും ഒന്നിക്കുന്നത്. മുൻപ് യോദ്ധ, ഇരുവർ എന്നീ മോഹൻലാൽ ചിത്രങ്ങൾക്കാണ് എ ആർ റഹ്മാൻ സംഗീതം പകർന്നത്.

Advertisment

Mohanlal, A R Rahman, Aarattu, B Unnikrishnan

'ആറാട്ടി'ലെ ഒരു ഗാനത്തിന്റെ സംഗീതം നിർവ്വഹിക്കുക മാത്രമല്ല, റഹ്മാൻ സ്ക്രീനിലും പ്രത്യക്ഷപ്പെടുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ചെന്നൈയിലാണ് ഈ ഗാനം ചിത്രീകരിക്കുക. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണമാവും ഇതെന്നാണ് റിപ്പോർട്ട്.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ എന്നാണ് ടൈറ്റിൽ. ഉദയകൃഷ്ണയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ഉലകനാഥ് ഛായാഗ്രഹണവും സമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. രാഹുല്‍ രാജും ചിത്രത്തിനായി സംഗീതം ഒരുക്കുന്നുണ്ട്. ചിത്രത്തിനായി അണിയറയിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള രാഹുൽരാജിന്റെ പോസ്റ്റും കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു, വലുപ്പമേറിയ രണ്ട് താളവാദ്യങ്ങള്‍ ഒരേസമയം വായിക്കുന്ന ഒരാളുടെ ചിത്രമാണ് രാഹുൽ പങ്കുവച്ചത്.

Heavy percussions

#Araatt loading

Posted by Rahul Raj on Saturday, November 21, 2020

Advertisment

'രാജാവിന്റെ മകനെ' ഓർമ്മപ്പെടുത്തുന്ന ഒരു സർപ്രൈസ് എലമെന്റ് കൂടെയുണ്ട് ആറാട്ടിൽ. 'രാജാവിന്റെ മകനി'ലെ മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഹിറ്റ് ഡയലോഗിനെ ഓർമ്മിപ്പിക്കും ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാർ. KL V 2255 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. വൻതാരനിരയുള്ള ചിത്രത്തിൽ നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, സായ് കുമാർ, ജോണി ആന്റണി, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read more:മോഹന്‍ലാല്‍ വീണ്ടും വരിക്കാശ്ശേരി മനയിലേക്ക്; മാറ്റിപ്പിടിക്കണമെന്നും മിന്നിക്കണമെന്നും ആരാധകര്‍

Mohanlal A R Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: